ധോണി ഗ്രൌണ്ടിലെത്തിയതോടെ കോഹ്‌ലി പരിശീലനം നിര്‍ത്തി; ഉടന്‍ ‘ഹെലികോപ്‌റ്റര്‍’ പറന്നു!

കൊളംബോ, ബുധന്‍, 30 ഓഗസ്റ്റ് 2017 (15:33 IST)

Widgets Magazine
 MS Dhoni , Sree lanka , virat kohli , team india , dhoni , kohli , odi , മഹേന്ദ്ര സിംഗ് ധോണി , ധോണി , ശ്രീലങ്ക , വിരാട് കോഹ്‌ലി , ഹെലികോപ്‌റ്റര്‍ , പരമ്പര

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് വിമര്‍ശകരുടെ വായടപ്പിച്ച മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിലെ ഇപ്പോഴത്തെ സൂപ്പര്‍താരം. ഈ പ്രകടനത്തോടെ 2019 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുമെന്ന് മഹി ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്‌തു.

വിമര്‍ശകരെ ബൌണ്ടറിക്ക് പുറത്തു കടത്തിയ ധോണിയുടെ പ്രകടനം ഇന്ത്യന്‍ ടീമിലും ചര്‍ച്ചയായിരിക്കുകയാണ്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കാണ് മഹിയുടെ പ്രകടനത്തില്‍ ഏറ്റവും സന്തോഷമെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിനു മുന്നോടിയായി നെറ്റ്‌സില്‍ പരിശീലനത്തിനെത്തിയ ധോണിയെ വ്യത്യസ്‌തമായ രീതിയിലാണ് ക്യാപ്‌റ്റന്‍ സ്വീകരിച്ചത്.

ധോണി ഗ്രൌണ്ടിലേക്ക് എത്തുമ്പോള്‍ കോഹ്‌ലി നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തുകയായിരുന്നു. ധോണി അടുത്തേക്ക് വരുന്നതു കണ്ട വിരാട് ഹെലികോപ്‌റ്റര്‍ ഷോട്ടിനുശേഷമുള്ള ബാറ്റ്‌ ചുഴറ്റല്‍ അനുകരിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

കോഹ്‌ലിയുടെ ഈ പ്രകടനം കണ്ട് ധോണിയടക്കമുള്ള താരങ്ങള്‍ ചിരിക്കുകയും ചെയ്‌തു. പരമ്പരയില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ഇന്ത്യയെ ജയത്തിലേക്കു നയിച്ചത ധോണിയുടെ ഇന്നിംഗ്‌സുകളാണ്‌. തോല്‍‌വിയുടെ വക്കില്‍ നിന്നാണ് അദ്ദേഹം ടീമിന് ജയം സമ്മാനിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മഹേന്ദ്ര സിംഗ് ധോണി ധോണി ശ്രീലങ്ക വിരാട് കോഹ്‌ലി ഹെലികോപ്‌റ്റര്‍ പരമ്പര Dhoni Kohli Odi Sree Lanka Virat Kohli Team India Ms Dhoni

Widgets Magazine

ക്രിക്കറ്റ്‌

news

കങ്കാരുക്കളെ കടുവകള്‍ കൊന്നുതിന്നു; ഷക്കീബിന് മുന്നില്‍ തകര്‍ന്ന് ഓസ്‌ട്രേലിയ - ബംഗ്ലാദേശിന് ചരിത്രവിജയം

ക്രിക്കറ്റ് ലോകത്തെ അതിശക്തന്മാരായ ഓസ്ട്രേലിയയെ തകർത്ത് ചരിത്രം കുറിച്ച് ബംഗ്ലാദേശ്. 20 ...

news

ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പന്തുമായി ഓസീസ് താരം - വീഡിയോ

ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പന്തുമായി ഓസീസ് താരം പാറ്റ് കുമ്മിന്‍സ്. ...

news

അനുഷ്‌കയില്ലെങ്കിലും കുഴപ്പമില്ല; കോഹ്‌ലിയുടെ ഡാന്‍‌സിനൊപ്പം ചുവടുവച്ചത് മറ്റൊരു സുന്ദരിക്കുട്ടി

മുന്നില്‍ നിന്ന് നയിക്കുക എന്നതാണ് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ശൈലി. ...

news

കേരളം അടിപൊളി, കേരളത്തിലെത്തിയ ലോകകപ്പിലെ മിന്നുംതാരം പറഞ്ഞത് ആരെയും അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ - കൂടെ ഓണാശംസയും

ഫൈനലില്‍ ഓസ്‌ട്രേലിയയോട് പൊരുതി തോറ്റുവെങ്കിലും വനിതാ ക്രിക്കറ്റിനെ ഈ ലോകകപ്പോടെ ...

Widgets Magazine