എല്ലാം ധോണിയായിരുന്നു; കോഹ്‌ലിക്ക് മുന്നറിയിപ്പുമായി അശ്വിന്‍ രംഗത്ത് - ഇന്ത്യന്‍ സ്‌പിന്നറുടെ പ്രസ്‌താവന വൈറലാകുന്നു

ചെന്നൈ, ശനി, 7 ജനുവരി 2017 (14:39 IST)

Widgets Magazine
 Virat Kohli , Ravichandran Ashwin , MS Dhoni , team india , cricket , sachin , kohli , MS D , വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , ഹെര്‍ക്കുലിയന്‍ ജോലി , ആര്‍ അശ്വിന്‍ , ഇന്ത്യ

ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് ഏറ്റുവാങ്ങിയ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി സ്‌പിന്നര്‍ ആര്‍ അശ്വിന്‍ രംഗത്ത്. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ശേഷിയുള്ള താരമാണ് കോഹ്‌ലി. ധോണിയുടെ പാത പിന്തുടരുകയെന്നത് കോഹ്‌ലിയെ സംബന്ധിച്ച് ഹെര്‍ക്കുലിയന്‍ ജോലിയാണെന്നും അശ്വിന്‍ പറഞ്ഞു.

ടെസ്‌റ്റ് നായകനെന്ന നിലയില്‍ കോഹ്‌ലി നടത്തുന്ന പ്രകടനം മികച്ചതാണ്. നായകനെ എന്ന നിലയില്‍ അദ്ദേഹം മോശക്കാരനല്ല. കഴിഞ്ഞവര്‍ഷത്തെ മത്സരങ്ങളില്‍ നിന്ന് നമുക്ക് അത് വ്യക്തമാകും. ഇനി കോഹ്‌ലിക്ക് മുമ്പില്‍ വലിയ വെല്ലുവിളികള്‍ ആരംഭിക്കുകയാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

കോഹ്‌ലി നടത്തുന്ന തകര്‍പ്പന്‍ പ്രകടനമാണ് നായകസ്ഥാനം കൈമാറാന്‍ ധോണിയെ പ്രേരിപ്പിച്ചത്. നായകനെന്ന നിലയില്‍ ശോഭനമായ കരിയര്‍ ആയിരുന്നു ധോണിയുടേത്. അദ്ദേഹത്തില്‍ നിന്നും നിരവധി നേതൃത്വ പാഠങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. നായകസ്ഥാനം ഒഴിയുകയെന്നത് വ്യക്തിപരമായ തീരുമാനമാണ്. അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹത്തിന്റെ തീരുമാനത്തെ നാം ബഹുമാനിക്കണമെന്നും ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

എന്നെ ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നു; കാത്തിരിക്കുന്ന നിമിഷം ഉടനുണ്ടാകും - ഇത് അശ്വിന്റെ പ്രതികാരം

ഏറ്റവും മികച്ച പ്രകടനം പുറത്തുവരാന്‍ പോകുന്നതേയുള്ളൂവെന്ന് ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ ...

news

കോഹ്‌ലിക്ക് ധോണിയോട് ഇത്രയും സ്‌നേഹമുണ്ടായിരുന്നോ ?; വിരാടിന്റെ ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു

നായക സ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണിയോടുള്ള സ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്തി ഇന്ത്യന്‍ ...

news

വന്‍‌മതിലിന് ധോണിയോട് എന്തെങ്കിലും വിരോധമുണ്ടായിരുന്നോ ?; ദ്രാവിഡിന്റെ പ്രസ്‌താവന വൈറലാകുന്നു

മഹേന്ദ്ര സിംഗ് ധോണി ടീം ഇന്ത്യയുടെ നായക സ്ഥാനം ഒഴിഞ്ഞ വാര്‍ത്തയോട് പ്രതികരിച്ച് മുൻ ...

Widgets Magazine