കൊല്‍ക്കത്ത|
jibin|
Last Updated:
തിങ്കള്‍, 20 നവംബര്‍ 2017 (15:47 IST)
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്‌റ്റിന്റെ അവസാന ദിവസം തകര്‍പ്പന്‍ സെഞ്ചുറി സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി മറ്റൊരു റെക്കോര്‍ഡില്‍. ടെസ്‌റ്റില്‍ പതിനെട്ടാം സെഞ്ചുറി സ്വന്തമാക്കിയ വിരാട് രാജ്യാന്തര ക്രിക്കറ്റിൽ 50 സെഞ്ചുറി നേടിയതോടെയാണ് പുതിയ നേട്ടം.
ടെസ്‌റ്റ് ക്രിക്കറ്റില്‍ 18മത് സെഞ്ചുറി നേടിയ കോഹ്‌ലി ഏറ്റവുമധികം സെഞ്ചുറി നേടുന്ന ഇന്ത്യൻ നായകനെന്ന നിലയിൽ സുനിൽ ഗവാസ്കറിന്റെ നേട്ടത്തിനൊപ്പമെത്തി. 11 സെഞ്ചുറിയാണ് ക്യാപ്റ്റനെന്ന നിലയിൽ ഇരുവരും നേടിയത്.
119 പന്തിൽ 12 ഫോറും രണ്ട് സിക്സറും ഉൾപ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ (104) സെഞ്ചുറി. അഞ്ചാം ദിനം ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യ സെഷനിൽതന്നെ എട്ടിനു 352 റൺസെന്ന നിലയിൽ കളിയവസാനിപ്പിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കു 231 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നില്‍ വച്ചിരിക്കുന്നത്. ഒരു സെക്ഷൻ മാത്രം ശേഷിക്കെ മത്സരം സമനിലയിലേക്ക് നീങ്ങാനാണ് സാധ്യത.