അലിയും ഡിവില്ലിയേഴ്‌സും കടന്നാക്രമിച്ചു; ബേസില്‍ തമ്പിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

ബാംഗ്ലൂര്‍, വെള്ളി, 18 മെയ് 2018 (10:18 IST)

   basil thampi , IPL history , IPL , bowler , ab de villiers , moeen ali , ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്സ് , ബേസില്‍ തമ്പി , ഐപിഎല്‍ , മൊയീന്‍ അലി , എബി ഡിവില്ലിയേഴ്‌സ് , ബേസില്‍ തമ്പി

ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ മലയാളി താരം ബേസില്‍ തമ്പിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. നാല് ഓവറില്‍ നിന്ന് 70 റണ്‍സാണ് വഴങ്ങിയതോടെയാണ് സണ്‍‌റൈസേഴ്‌സ് ഹൈദരാബാദ് താരത്തെ തേടി റെക്കോര്‍ഡ് എത്തിയത്.

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബൗളര്‍ നാലോവറില്‍ ഇത്രയും റണ്‍സ് വഴങ്ങുന്നത്. ബാംഗ്ലൂര്‍ ബറ്റ്‌സ്‌മാന്മാരയ എബി ഡിവില്ലിയേഴ്‌സ് (69) മൊയീന്‍ അലി (65) എന്നിവര്‍ ചേര്‍ന്നാണ് ബേസില്‍ തമ്പിയെ കടന്നാക്രമിച്ചത്. അലിയായിരുന്നു കൂടുതല്‍ ആക്രമണം ആഴിച്ചുവിട്ടത്.

ഡിവില്ലിയെഴ്‌സിന്റെയും മൊയിന്‍ അലിയുടെയും കൂറ്റന്‍ സ്‌കോറാണ് ബാംഗ്ലൂര്‍ കണ്ടെത്തിയത്. 219 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് മൂന്ന് വിക്കറ്റ് നഷ്‌ടത്തിക് 203റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

അവസാന ഓവറില്‍ 20 റണ്‍സ് വേണ്ടിയിരിക്കെ ആദ്യ പന്തിൽ കെയ്ൻ വില്ല്യംസണ്‍ (42 പന്തിൽ 81) പുറത്തായതാണ് ബാംഗ്ലൂരിന്റെ ജയത്തിന് കാരണമായത്.

മനീഷ് പാണ്ഡെ 38 പന്തി​ൽ 62 റണ്‍സുമായി പുറത്താകാതെ​നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ശിഖർ ധവാൻ(18), അലക്സ് ഹെയ്ൽസ്(37) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ടിന് ക്ലാസ് മറുപടിയുമായി വില്ല്യംസണ്‍; പക്ഷേ, നാടകീയ ജയം ബാംഗ്ലൂരിന്

നിര്‍ണായക പോരാട്ടത്തില്‍ സണ്‍‌റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ റോയൽ ...

news

തോല്‍‌വി താങ്ങാ‍ന്‍ കഴിഞ്ഞില്ല; പൊട്ടിക്കരഞ്ഞ് രാഹുല്‍ - ചിത്രങ്ങള്‍ ഒപ്പിയെടുത്ത് ക്യാമറ കണ്ണുകള്‍

ഐ പി എല്‍ പതിനൊന്നാം സീസണിലെ മിന്നും താരമാണ് കെഎല്‍ രാഹുല്‍. ബാറ്റിംഗ് ‘ബോംബ്‘ക്രിസ് ...

news

രാഹുലിന്റെ വെടിക്കെട്ട് തുണച്ചില്ല; നിര്‍ണായക മത്സരത്തില്‍ പഞ്ചാബിന് തോല്‍‌വി - ജീവന്‍ നിലനിര്‍ത്തി മുംബൈ

നിര്‍ണായക മത്സരത്തില്‍ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സാധ്യതകൾ ...

news

ആരാധകര്‍ മുഴുവന്‍ ‘വയസന്‍‌പട’യ്‌ക്കൊപ്പം; മുംബൈ പെരുവഴിയില്‍, ഐപിഎല്ലില്‍ ധോണി മാജിക് - കണക്കുകള്‍ പുറത്ത്

ഐപിഎല്‍ പതിനൊന്നാം സീസണ്‍ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ...

Widgets Magazine