രേണുക വേണു|
Last Modified തിങ്കള്‍, 23 ഡിസംബര്‍ 2024 (20:03 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയില്‍ തുടരുന്നു. ശനിയാഴ്ചയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍പ്പം ഗുരുതരാവസ്ഥയില്‍ ആണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചില ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് കാംബ്ലിയെ ശനിയാഴ്ച രാത്രി ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. താനെയിലെ അകൃതി ആശുപത്രിയിലാണ് താരം ഇപ്പോള്‍. വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ചികിത്സിച്ചു വരികയാണ്.
52 കാരനായ വിനോദ് കാംബ്ലിക്ക് കഴിഞ്ഞ കുറേ കാലമായി ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഈയടുത്ത് മുംബൈയില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ കാംബ്ലിയും വേദിയില്‍ എത്തിയിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കാംബ്ലിയെ കാണുന്നതും സംസാരിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.