Sam Konstas: നഥാൻ മക്സ്വീനിക്ക് പകരക്കാരനായി 19 വയസ്സുകാരം സാം കോൺസ്റ്റാസ്, ആരാണ് പുതിയ ഓസീസ് സെൻസേഷൻ

Sam Konstas
അഭിറാം മനോഹർ| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2024 (11:55 IST)
Sam Konstas
ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ യുവതാരമായ നഥാന്‍ മക്‌സ്വീനിക്ക് ഓപ്പണറായി അവസരം ലഭിച്ചെങ്കിലും 3 മത്സരങ്ങള്‍ പിന്നിടുമ്പോഴും കാര്യമായ പ്രകടനം നടത്താന്‍ താരത്തിനായിട്ടില്ല. ഉസ്മാന്‍ ഖവാജയും നിറം മങ്ങിയതോടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഓപ്പണിംഗില്‍ മാറ്റം വരുത്താന്‍ തയ്യാറായിരിക്കുകയാണ് ഓസീസ്. നഥാന്‍ മക്‌സ്വീനിക്ക് പകരം 19കാരനായ യുവ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെയാണ് ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തിയത്.


നേരത്തെ അഡലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയ്‌ക്കെതിരെ പ്രൈം മിനിസ്റ്റര്‍ ഇലവനായി സാം കോണ്‍സ്റ്റാസ് സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഷെഫീല്‍ഡ് ഷീല്‍ഡിലെ സമീപകാല പ്രകടനങ്ങളാണ് താരത്തെ തുണച്ചത്. ന്യൂ സൗത്ത് വെയ്ല്‍സിനായി സെഞ്ചുറിപ്രകടനങ്ങള്‍ നടത്തിയ താരം റിക്കി പോണ്ടിംഗിന് ശേഷം ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളില്‍ 2 സെഞ്ചുറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.

ഓസ്‌ട്രേലിയയുടെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിലും കോണ്‍സ്റ്റാസ് ഭാഗമായിരുന്നു. 2023ലെ അണ്ടര്‍ 19 ലോകകപ്പില്‍ 7 മത്സരങ്ങളില്‍ നിന്നും 191 റണ്‍സുമായി കോണ്‍സ്റ്റാസ് തിളങ്ങിയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :