‘റോ’ തന്നെ വരേണ്ടിവരും ! കോഹ്‌ലിയും ശാസ്ത്രിയും തമ്മിലുള്ള കോഡ് ഭാഷ ഡീകോഡ് ചെയ്യാന്‍ ആരാധകരെ വെല്ലുവിളിച്ച് ബി സി സി ഐ - വീഡിയോ വൈറല്‍

കോഹ്‌ലിയും രവിശാസ്ത്രിയും തമ്മിലുള്ള കോഡ് ഭാഷ ഡീകോഡ് ചെയ്യാന്‍ ആരാധകരെ വെല്ലുവിളിച്ച് ബി.സി.സി.ഐ

Virat kohil , Ravi Shastri ,  team india , cricket , india Sree lanka test , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ക്യാപ്‌റ്റന്‍ , സുനില്‍ ഗവാസ്‌കര്‍ , കോഹ്‌ലി , രവിശാസ്ത്രി
സജിത്ത്| Last Modified ചൊവ്വ, 21 നവം‌ബര്‍ 2017 (11:40 IST)
വിരാട് കോഹ്ലിയുടേയും പേസര്‍മാരുടേയും തകര്‍പ്പന്‍ പ്രകടനത്തിലായിരുന്നു ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ ലങ്കയെ സമനിലയില്‍ കുരുക്കിയത്. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി തന്റെ അമ്പതാം സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ കോഹ്‌ലി തന്നെയാണ് ഒരിക്കല്‍കൂടി ടീം ഇന്ത്യയുടെ രക്ഷകനായത്.

മത്സരത്തിനിടെ ഇന്ത്യന്‍ നായകനും പരിശീലകനും തമ്മില്‍ കോഡ് ഭാഷയുപയോഗിച്ചുള്ള സംസാരവും ശ്രദ്ധേയമായി. മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിലിരുന്ന് കളി കണ്ടിരുന്ന രവി ശാസ്ത്രിയോട് കോഹ്‌ലി എന്തോ ആംഗ്യം കാണിക്കുകയായിരുന്നു. അതിന് മറുപടിയായി ശാസ്ത്രിയും പ്രത്യേക ആംഗ്യം കാണിച്ചു.

എന്നാല്‍ ഇരുവരും തമ്മില്‍ എന്താണ് പറഞ്ഞതെന്ന് ആരാധകര്‍ക്കു മാത്രമല്ല, ബി.സി.സി.ഐയ്ക്കു പോലും മനസിലായിട്ടില്ല. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള ആംഗ്യ ഭാഷയിലെ കോഡ് ഡീകോഡ് ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന ക്യാപ്ഷനോടു കൂടി ബി.സി.സി.ഐ തന്നെയാണ് ആ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

വീഡിയോ കാണാം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :