12 വര്‍ഷം നീണ്ട തന്റെ ഏകാന്തതയ്ക്ക് വിരാമമായി; ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണിന് അഭിനന്ദനവുമായി സേവാഗ്

ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സെന്ന് കരുണ്‍ നായര്‍

സജിത്ത്| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2016 (10:13 IST)
തന്റെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി അതിനെ ട്രിപ്പിളാക്കി മാറ്റിയ കരുണ്‍ നായര്‍ക്ക് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്രിസ് ഗെയ്ല്‍ മുതല്‍ ഇന്ത്യയുടെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിക്ക് ഉടമയായ വീരേന്ദര്‍ സെവാഗും വരെ കരുണിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി.

ട്രിപ്പിള്‍ സെഞ്ച്വറി നേടി ചരിത്രം തിരുത്തിയ കരുണ്‍ നായരെ 'ട്രിപ്പിള്‍ സെഞ്ചുറി ക്ലബ്ബി'ലേക്ക് സ്വാഗതം ചെയ്താണ് സെവാഗ് അഭിനന്ദിച്ചത്. 300 റണ്‍സ് ക്ലബ്ബിലേക്ക് സ്വാഗതം കരുണ്‍, കഴിഞ്ഞ 12 വര്‍ഷവും എട്ടുമാസവുമായി ഇവിടെ ഞാന്‍ ഒറ്റയ്ക്കായിരുന്നു. എല്ലാ വിധ ആശംസകളും എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്.

ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു
കരുണ്‍ നായരെന്ന മലയാളി ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണ് താന്‍ കളിച്ചതെന്നും ഏറെ സന്തോഷമുണ്ടെന്നും സെഞ്ച്വറി നേട്ടത്തില്‍ കരുണ്‍ നായര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :