ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി കരുണ്‍ നായര്‍; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

കരുണ്‍ നായര്‍ക്ക് കന്നി സെഞ്ച്വറി, ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

chennai test, karun nair, india, england ചെന്നൈ ടെസ്റ്റ്, കരുണ്‍ നായര്‍, ഇന്ത്യ, ഇംഗ്ലണ്ട്
ചെന്നൈ| സജിത്ത്| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (11:27 IST)
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ശക്തമായ നിലയില്‍. ലോകേഷ് രാഹുലിനു പുറമെ മലയാളി താരം കരുണ്‍ നായരുടെ കൂടി സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 453 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമായി കരുണ്‍ നായര്‍‍. 117 റണ്‍സ് നേടിയ കരുണ്‍ പുറത്താകാതെ നില്‍ക്കുകയാണ്. എട്ടു ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു കരുണിന്റെ സെഞ്ച്വറി. 76 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് മുറളി വിജയാണ് ഇന്ന് പുറത്തായ ബാറ്റ്സ്മാന്‍. നാലുറണ്‍സുമായി അശ്വിനാണ് കരുണിനൊപ്പം ക്രീസിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :