ഹാമില്‍ട്ടണ്‍|
Last Modified വ്യാഴം, 31 ജനുവരി 2019 (12:34 IST)
ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് മുന്‍ താരങ്ങള്‍. ഓസ്ട്രേലിയന്‍ മുന്‍ താരം മാര്‍ക് വോ, ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍, ആകാശ് ചോപ്ര എന്നിവരാണ് രോഹിത് ശര്‍മ്മയുടെ ടീമിനെ ട്രോളിയത്.
ലോകത്തെ ഏറ്റവുംമി മികച്ച ബാറ്റ്സ്‌മാന്‍ ടീമില്‍ ഇല്ലെങ്കില്‍ ഇതാണ് സംഭവിക്കുക എന്നാണ് മാര്‍ക് വോ പറഞ്ഞത്. ഇക്കാലത്ത് 100ല്‍ താഴെ സ്‌കോറില്‍ പുറത്താകുന്ന ടീമിനെ സങ്കല്‍പിക്കാന്‍ കഴിയില്ലെന്നായിരുന്നു
വോണിന്റെ വിലയിരുത്തല്‍.
ട്രെന്റ് ബോള്‍ട്ടിന്‍റെ 10 ഓവര്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചെന്നാണ് ആകാശ് ചോപ്രയുടെ പ്രതികരണം.
പരമ്പര സ്വന്തമാക്കിയെങ്കിലും വിരാട് കോഹ്‌ലിയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും അഭാവത്തിലുണ്ടായ തിരിച്ചടി ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്ക് കനത്ത തിരിച്ചടിയായി. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് ചീട്ടുക്കൊട്ടാരം പോലെയാണ് തകര്‍ന്നു വീണത്.