കോഹ്‌ലിയുടെ അഭാവം രോഹിത്തിന് ഭാഗ്യമായി; ഇനി ഗില്ലിന്റെ വെടിക്കെട്ട് ? - സാധ്യതാ ടീം ഇങ്ങനെ

  virat kohli , team india , cricket , shubman gill , rohit sharma , ശുഭ്മാന്‍ ഗില്‍ , വിരാട് കോഹ്‌ലി , രോഹിത് ശര്‍മ്മ , ഹര്‍ദ്ദിക് പാണ്ഡ്യ , യുസ്‌വേന്ദ്ര ചാഹല്‍
വെല്ലിംഗ്ടണ്‍| Last Modified ബുധന്‍, 30 ജനുവരി 2019 (13:59 IST)
ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍ അരങ്ങേറുമോ എന്ന ആകാക്ഷയില്‍ ആരാധകര്‍. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ പിന്‍‌ഗാമിയെന്ന വിശേഷണം ലഭിച്ച താരത്തിന്റെ ബാറ്റിംഗ് കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.

കോഹ്‌ലിയുടെ അസാന്നിധ്യത്തില്‍ രോഹിത് ശര്‍മ്മയാണ് നാളെ ടീമിനെ നയിക്കുക. തന്റെ ഇരുന്നൂറാം ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുകയെന്ന ഭാഗ്യവും ഹിറ്റ്‌മാന് ലഭിക്കും. പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ത്യ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കും. അങ്ങനെ സംഭവിച്ചാല്‍ ഗില്‍ കളിക്കുമെന്ന് ഉറപ്പാണ്.

രോഹിത്തിനൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണര്‍മാരായി എത്തുമ്പോള്‍ മൂന്നാമന്റെ റോളായിരിക്കും ഗില്ലിനുണ്ടാകുക. നാലം നമ്പറില്‍ ധോണിയെത്തുമ്പോള്‍ കേദാര്‍ ജാദവ് അഞ്ചാമനായും പിന്നാലെ ദിനേഷ് കാര്‍ത്തിക്കും ക്രീസിലെത്തും. ഹര്‍ദ്ദിക് പാണ്ഡ്യ ഏഴാമനായി ഇറങ്ങും.

ബോളിംഗ് ഡിപ്പാര്‍ട്ട്മെന്റിലും കാര്യമായ അഴിച്ചു പണിയുണ്ടാകും. ടെസ്‌റ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ബോള്‍ എറിയുന്ന മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കും. പകരം ഖലീല്‍ അഹമ്മദ് അന്തിമ ഇലവനിലെത്തും. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തുടരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :