‘ബൂം ബൂം’ നയിക്കുന്ന ബ്ലാസ്‌റ്റ് ടീം ഇന്ത്യയിലേക്ക്; ട്വന്റി-20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

ട്വന്റി-20 ലോകകപ്പ് ടീം , പാകിസ്ഥാന്‍ , ടീം ഇന്ത്യ , ക്രിക്കറ്റ് , ലോകകപ്പ് ക്രിക്കറ്റ്, ഷഹീദ് അഫ്രീദി
കറാച്ചി| jibin| Last Updated: ബുധന്‍, 10 ഫെബ്രുവരി 2016 (17:03 IST)
മാര്‍ച്ചില്‍ ഇന്ത്യയില്‍ തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. ഓള്‍ റൌണ്ടര്‍ ഷഹീദ് അഫ്രീദി ടീമിനെ നയിക്കും. മോശം ഫോമിലുള്ള ഓപ്പണര്‍ അഹമ്മദ് ഷെഹ്സാദ് ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്‍ എന്നിവരെ ഒഴിവാക്കി. ഷോയിബ് മഖ്‌സൂദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരും ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമില്‍ ഇല്ല.
ഇടംകൈയന്‍ പേസ് ബൌളര്‍ റുമാന്‍ റെയീസാണ് ടീമിലെ പുതുമുഖം. ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ട്വന്റി 20 ടൂര്‍ണമെന്റിനും ഇതേ ടീമാകും പാകിസ്താന് വേണ്ടി കളിക്കുക.

സുരക്ഷാ കാരണങ്ങളാല്‍ പാക് ടീം വിട്ടുനില്‍ക്കും എന്ന അഭ്യൂഹങ്ങളെ തള്ളിയാണ് പാകിസ്താന്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് എട്ട് മുതല്‍ ഇന്ത്യയിലെ ഏഴ് നഗരങ്ങളിലായിട്ടാണ് കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പ്. മാര്‍ച്ച് 19 ന് ധരംശാലയിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്താന്‍ മത്സരം.

2007 ലെ ഒന്നാം ട്വന്റി 20 ലോകകപ്പില്‍ ഫൈനല്‍ കളിച്ച ടീമാണ് പാകിസ്ഥാന്‍‍.
രണ്ട് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ജേതാക്കളായി. അതിന് ശേഷം മെച്ചപ്പെട്ട ഒരു പ്രകടനം ലോകകപ്പില്‍ പുറത്തെടുക്കാന്‍ പാകിസ്ഥാന്
പറ്റിയിട്ടില്ല. ബാംഗ്ലാദേശില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനല്‍ വരെ എത്തിയിരുന്നു.

ടീം: ഷഹീദ് അഫ്രീദി (ക്യാപ്റ്റന്‍), മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ഉമര്‍ അക്മാല്‍, സര്‍ഫ്രാസ് അഹമ്മദ്, ബാബര്‍ അസം, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, അന്‍വര്‍ അലി, മുഹമ്മദ് ഇര്‍ഫാന്‍, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് നവാസ്, ഖുറാം മന്‍സൂര്‍, റുമാന്‍ റെയീസ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :