ടോസ് ഇന്ത്യയ്ക്ക്; ഓസ്ട്രേലിയയെ ബാറ്റിംഗിന് അയച്ചു

സിഡ്‌നി| JOYS JOY| Last Modified ശനി, 23 ജനുവരി 2016 (09:38 IST)
പരമ്പരയിലെ അവസാനമത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയച്ചു. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരം സിഡ്‌നിയിലാണ് നടക്കുന്നത്. പരമ്പരയിലെ നാലു മത്സരങ്ങളും നഷ്‌ടമായ ഇന്ത്യ അവസാന മത്സരമെങ്കിലും ജയിക്കണമെന്ന പ്രതീക്ഷയോടെയാണ് ഇന്നിറങ്ങുന്നത്.

നഷ്‌ടപ്പെടാനൊന്നുമില്ലാതെ ഇന്നിറങ്ങുന്ന ഇന്ത്യയ്ക്ക് അവസാന മത്സരമെങ്കിലും ജയിക്കാന്‍ കഴിഞ്ഞാല്‍ അത് ചെറുതല്ലാത്ത ഒരു ആശ്വാസമാകും. എന്നാല്‍, സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ 19 ഏകദിന വിജയങ്ങള്‍ ലക്‌ഷ്യം വെച്ച് ഇറങ്ങുന്ന ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

പരമ്പരയിലെ കഴിഞ്ഞ നാലു കളികളിലായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ നേടിയത് അഞ്ചി സെഞ്ച്വറിയാണ്. പക്ഷേ, സെഞ്ച്വറികളെല്ലാം ഇന്ത്യയുടെ വിജയത്തിന് സഹായകമായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :