അവസാന ഏകദിനം ഇന്ത്യ ജയിക്കുമോ? ഇന്ത്യയ്ക്ക് ആശ്വാസമായി ഒരു വാര്‍ത്ത!

മെല്‍ബണ്| Sajith| Last Modified വ്യാഴം, 21 ജനുവരി 2016 (19:23 IST)
ഇന്ത്യയ്‌ക്കെതിരെയുള്ള അവസാന ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലൈന്‍ മാക്‌സ്‌വെല്‍ കളിക്കാന്‍ സാധ്യതയില്ല. നാലാം ഏകദിനത്തില്‍ ബാറ്റ്‌ ചെയ്യുന്നതിനിടെ കാല്‍മുട്ടിലേറ്റ പരുക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് മത്സരം നഷ്ടമാകുന്നത്.

ഇഷാന്ത്‌ ശര്‍മ്മ എറിഞ്ഞ പന്ത്‌ ലെഗ്‌ സൈഡിലേക്ക്‌ അടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാലില്‍ കൊണ്ടായിരുന്നു മാക്‌സ്‌വെല്ലിന്‌ പരുക്ക്‌ പറ്റിയത്‌.

നാലാം മത്സരത്തില്‍ പതിമൂന്ന് റണ്‍സ്‌ നേടി ക്രീ‍സില്‍ നില്‍ക്കുമ്പോഴാണ് മാക്‌സ്‌വെല്ലിന് പരുക്കേറ്റത്. എന്നാല്‍ പരുക്ക് വകവയ്ക്കാതെ ക്രീസില്‍ തുടര്‍ന്ന താരം ആറ്‌ ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ ഇരുപതു പന്തില്‍ നിന്ന് നാല്‍പ്പത്തിയൊന്ന് റണ്‍സ് നേടുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :