ആഷസ് പോരിന് തുടക്കം; കരുതലോടെ ഇംഗ്ലണ്ട് - മഴ വില്ലനാകുന്നു

ആഷസ് പോരിന് തുടക്കം; കരുതലോടെ ഇംഗ്ലണ്ട് - മഴ വില്ലനാകുന്നു

The Ashes, England vs Australia , ആഷസ് ക്രി​ക്ക​റ്റ് , ഇം​ഗ്ല​ണ്ട് , അ​ലി​സ്റ്റ​ര്‍ കുക്ക് , മി​ച്ച​ൽ സ്റ്റാ​ർ​ക്ക്
ബ്രി​സ്ബെ​യ്ൻ| jibin| Last Modified വ്യാഴം, 23 നവം‌ബര്‍ 2017 (10:18 IST)
ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും അവേശകരമായ പോരാട്ടമെന്നറിയപ്പെടുന്ന ആഷസ് ക്രി​ക്ക​റ്റ് ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 5.30നാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തുവെങ്കിലും മഴ കളി തടസപ്പെടുത്തിയത് ആരാധകരെ നിരാശപ്പെടുത്തി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ജെ​യിം​സ് വി​ൻ​സും (53*) മാ​ർ​ക്ക് സ്റ്റോ​ൺ​മാ​നു​മാ​ണ് (30*) ക്രീ​സി​ൽ. അ​ലി​സ്റ്റ​ര്‍ കു​ക്കി​ന്‍റെ (2) വി​ക്ക​റ്റാ​ണ് ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​യ​ത്. മി​ച്ച​ൽ സ്റ്റാ​ർ​ക്കി​നാ​യി​രു​ന്നു വി​ക്ക​റ്റ്.

മഴ കളി തടസപ്പെടുത്തിയെങ്കിലും കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റ് വീശുന്നത്. വിക്കറ്റുകള്‍ നഷ്‌ടമാകാതെ സ്‌കോര്‍ ഉയര്‍ത്തുക എന്ന തന്ത്രമാണ് ഇംഗ്ലീഷ് ബാറ്റ്‌സ്‌മാന്‍ പുറത്തെടുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :