തനിക്കെതിരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം, ബിജെപി അംഗങ്ങള്‍ മാത്രമല്ല പുറത്തുനിന്നുള്ളവരും പങ്കെടുത്തു: മേയര്‍ വി കെ പ്രശാന്ത്

തനിക്കെതിരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് മേയര്‍ വി. കെ പ്രശാന്ത്

vk prasanth , Clashes , Thiruvananthapuram municipal council  , തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ , കയ്യേറ്റം , ബിജെപി , സിപി‌എം
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 19 നവം‌ബര്‍ 2017 (10:57 IST)
നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ തനിക്കെതിരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്. തന്നെ ആക്രമിക്കാന്‍ ബിജെപി അംഗങ്ങള്‍ മാത്രമല്ല, പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നു. തന്റെ വഴിതടയാനെത്തിയ പ്രതിഷേധക്കാര്‍ പടിക്കെട്ടില്‍വച്ചു കാലില്‍പിടിച്ചു വലിക്കുകയായിരുന്നു. ആ വീഴ്ചയിലാണു തനിക്ക് ഗുരുതരമായി പരുക്കേറ്റതെന്നും മേയര്‍ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് മേയര്‍. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൗൺസിൽ യോഗത്തിനിടെയാണു സംഭവം. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലിയാണ് ഭരണ– പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തർക്കമുണ്ടായത്. തുടര്‍ന്ന് കൗൺസിൽ യോഗം പിരിച്ചുവിട്ടു മുറിയിലേക്കു പോയ മേയറെ ബിജെപി കൗൺസിലർമാർ ബലം പ്രയോഗിച്ചു തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :