ശ്രീലങ്കന്‍ സ്പിന്നര്‍ തരിന്ദു കൗശല്‍ കൈമടക്കി എറിയുന്നുവെന്ന് അമ്പയര്‍മാര്‍

കൊളംബോ| VISHNU N L| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (10:23 IST)
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്പിന്നര്‍ തരിന്ദു കൗശലിന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍. കൗശല്‍ അനുവദനീയമായതിലുമേറെ കൈമടക്കിയാണ് കൗശല്‍ പന്തെറിയുന്നതെന്ന് ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷം അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി.
റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ 14 ദിവസത്തിനകം ഐസിസി അംഗീകൃത കേന്ദ്രത്തില്‍ കൗശലിന്റെ ബൗളിങ് പരിശോധനയ്ക്ക് വിധേയമാക്കും.

അതേസമയം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഈ സമയം കൌശലിന് വിലക്കുണ്ടാകില്ല. ശ്രീലങ്കയുടെ സചിത്ര സേനായകെ മുത്തയ്യ മുരളീധരന്‍, ലസിത് മലിംഗ, അജാന്ത മെന്‍ഡിസ് തുടങ്ങിയ താരങ്ങളും കൌശലിനേപ്പോലെ ബൌളിംഗ് ആക്ഷനില്‍ സംശയത്തിന്റെ നിഴലില്‍ പെട്ടിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കൗശല്‍ ഇതുവരെ ആറ് ടെസ്റ്റുകളില്‍ നിന്ന് 24 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ 13 വിക്കറ്റുകളാണ് ഈ ഇരുപത്തിരണ്ടുകാരന്‍ നേടിയത്. ഒരു ഏകദിനത്തിലും കൗശല്‍ കളിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :