സച്ചിൻ തെൻഡുൽക്കർ ദൈവത്തെപ്പോലെ: ധോണി

ന്യൂയോർക്ക്| VISHNU N L| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (13:16 IST)
ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കര്‍ തനിക്ക് ദൈവത്തേപ്പോലെയാണെന്ന് ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ് ധോണി. അദ്ദേഹത്തിനു ചുറ്റും എപ്പോഴും ഒരു പ്രഭാവലയമുണ്ടാകും. ക്രിക്കറ്റിൽ വളർന്നു വന്ന ഓരോ സമയത്തും ഞാനുൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ സച്ചിനെ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു.

എനിക്ക് മാത്രമല്ല ‍ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹം ദൈവത്തെപ്പോലെയാണ്. മാത്രമല്ല നല്ലൊരു റോൾ മോഡലാണെന്നും ധോണി പറഞ്ഞു. വിജയത്തിൽ ഒരിക്കലും അദ്ദേഹം അഹങ്കരിച്ചിട്ടില്ല. എപ്പോഴും വിനയശീലനാണ്. സച്ചിൻ എങ്ങനെയാണ് ക്രിക്കറ്റിനോട് വിശ്വാസ്യത പുലർത്തിയിരുന്നത് എന്നത് ഞാൻ എന്റെ ആദ്യകാലങ്ങളിൽ ശ്രദ്ധിച്ചിട്ടുണ്ട്.

കളിക്കളത്തിൽ ഇറങ്ങുന്ന ഓരോ സമയത്തും അദ്ദേഹം തന്റെ കളി മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കാറുള്ളത്. മറ്റുള്ളവർക്ക് മാതൃകയാക്കാൻ തികഞ്ഞ വ്യക്തിയാണ് സച്ചിനെന്നും ധോണി പറഞ്ഞു. വരുന്ന ഒക്ടോബറിൽ തന്നെ വീണ്ടും കളിക്കളത്തിൽ കാണാനാകുമെന്നും ജീവിതത്തോട് സത്യസന്ധത പുലർത്തിയാൽ വിജയം നേടാൻ സാധിക്കുമെന്നും ധോണി അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :