ആദ്യ ട്വന്റി-20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ധര്‍മ്മശാല| JOYS JOY| Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (09:20 IST)
ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി - 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ആദ്യം ബാറ്റു ചെയ്ത 200 റണ്‍സിന്റെ വിജയലക്‌ഷ്യമാണ് സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ലക്‌ഷ്യം മറികടന്നു.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. രോഹിത് ശര്‍മ്മ 66 പന്തില്‍ നിന്ന് 106 റണ്‍സെടുത്തപ്പോള്‍ വിരാട് കോഹ്‌ലി 27 പന്തില്‍ 43 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ധോണി 12 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി, ജെ പി ഡുമിനിയും എ ബി ഡിവില്യേഴ്സുമാണ് സ്കോര്‍ ചെയ്തു. ഡുമിനി 34 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 68 റണ്‍സും ഡിവില്യേഴ്സ് 32 പന്തില്‍ നിന്ന് നേടിയ 51 റണ്‍സും ദക്ഷിണാഫ്രിക്കയുടെ ജയം എളുപ്പമാക്കി. ഹാഷിം ആംല (24 പന്തില്‍ 36) ഫര്‍ഹാന്‍ ബെഹര്‍ദീന്‍ (23 പന്തില്‍ 32*) എന്നിവരും മികച്ച നേട്ടമുണ്ടാക്കി.

നാല് റണ്‍സെടുത്ത ഫാഫ് ഡുപ്ലസി മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരില്‍ നിറം മങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :