ശ്രീയ്‌‌ക്ക് പിന്തുണ; താരങ്ങള്‍ക്ക് വാതുവെപ്പുമായി ബന്ധമില്ല: റെയ്‌ന

 സുരേഷ് റെയ്‌ന , ടീം ഇന്ത്യ, ശ്രീശാന്ത് , ധോണി ,വാതുവെപ്പ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 28 ജൂലൈ 2015 (10:49 IST)
ക്രിക്കറ്റ് താരങ്ങള്‍ക്ക് വാതുവെപ്പിലും ഒത്തുകളിയിലും യാതൊരുവിധത്തിലും പങ്കില്ലെന്ന് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഒത്തുകളിപോലുള്ള സംഭവങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പങ്കില്ല. അതുകൊണ്ടുതന്നെ ഇത്തരം ആരോപണങ്ങള്‍ അവരെ തളര്‍ത്തുകയുമില്ല- മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ആരോപണങ്ങള്‍ക്ക് അവരുടെ ആത്മവീര്യം കെടുത്താനാവില്ല. ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ യാതൊരു പങ്കുമില്ല. താരങ്ങള്‍ക്ക് പങ്കില്ലാത്ത കാര്യങ്ങളില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ വിവാഹിതനായ റെയ്‌ന ബംനൗളിയില്‍ ഉള്ള വധൂവിന്റെ വീട് സന്ദര്‍ശിക്കവെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ചെന്നൈ താരങ്ങളായ റെയ്നയ്ക്കും ജഡേജയ്ക്കും വെസ്‌റ്റ് ഇന്‍ഡീസ് താരം ബ്രാവോയ്ക്കും ഒത്തുകളിയില്‍ പങ്കുണ്ടെന്ന് മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി വ്യക്തമാക്കിയിരുന്നു. എന്നാല്‍
ബിസിസിഐ ആരോപണങ്ങള്‍ തള്ളുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :