നരെയ്‌ന്‍ ശക്തമായി തിരിച്ചു വരും: ഗംഭീർ

സുനിൽ നരെയ്‌ന്‍, ഗൗതം ഗംഭീർ , കൊൽക്കത്ത , ക്രിക്കറ്റ്
കൊൽക്കത്ത| jibin| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (10:20 IST)
വെസ്‌റ്റ് ഇന്‍ഡീസ് താരം സുനിൽ നരെയ്‌ന്‍ ക്രിക്കറ്റിലേക്ക്
അതിശക്തമായി തിരിച്ചുവരുമെന്ന് ഗൗതം ഗംഭീർ. നൈറ്റ് റൈഡേഴ്സിന്റെ താരമായ നരെയ്‌ന് ബൗളിംഗ് ആക്ഷൻമൂലം വിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് പിന്തുണയുമായി കൊൽക്കത്തയുടെ നായകൻ കൂടിയായ ഗംഭീർ രംഗത്തെത്തിയത്.

വിലക്ക് നേരിടുന്ന ഈ നിമിഷങ്ങളില്‍ അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും
നൽകുന്നു. മികച്ച കളിക്കാരനും അതിലുപരി നല്ല മനുഷ്യനുമാണ് നരെയ്ൻ. പിഴവുകൾ തിരുത്തി അദ്ദേഹം ഇനിയും നേട്ടങ്ങൾ കൊയ്യുമെന്നും വ്യക്തമാക്കി. കുട്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് നരെയ്‌ന്‍ കാഴ്‌ച വെക്കുന്നത്. അദ്ദേഹത്തിന്റെ മികവിലാണ് കഴിഞ്ഞ ഐപിഎല്‍ കിരീടം കൊല്‍ക്കത്ത സ്വന്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :