മമതയ്ക്കും ബിജെപിയെ പേടി; സിപിഎമ്മുമായി കൈകോർക്കാന്‍ തയ്യാര്‍

 മമതാ ബാനർജി , കൊൽക്കത്ത , സിപിഎം, തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത| jibin| Last Modified ശനി, 30 ഓഗസ്റ്റ് 2014 (13:05 IST)
രാജ്യത്തെ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനും ബംഗാളിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയുന്നതിനുമായി സിപിഎമ്മുമായി കൈകോർക്കാന്‍ തയ്യാറെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി.

ബിജെപിയെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനായി സിപിഎം മുന്നിട്ട് പ്രവര്‍ത്തിച്ചാല്‍ പാർട്ടിക്കുള്ളിൽ ചർച്ച നടത്തി സിപിഎമ്മുമായി കൈകോർക്കുമെന്ന് മമതാ ബാനർജി പറഞ്ഞു. ഇടതു പാര്‍ട്ടികളിലും നല്ല പ്രവര്‍ത്തകരുണ്ട്. ജനങ്ങളുടെ നന്മ മാത്രമാണ് അന്തിമ ലക്ഷ്യമെന്നും. ജനങ്ങളുടെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നവരോടാണ് തൃണമൂൽ കോൺഗ്രസ് എന്നും നിൽക്കുന്നതെന്നും മമത കൂട്ടിച്ചേർത്തു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 42ൽ രണ്ട് സീറ്റാണ് സിപിഎമ്മിന് ലഭിച്ചത്.

ബംഗാളിൽ ബിജെപി മാവോയിസ്റ്റുകളെ വളര്‍ത്തുകയാണ്. പടിഞ്ഞാറൻ മിഡ്നാപൂരിൽ അടുത്തിടെ ആയുധങ്ങളുമായി ബിജെപി റാലി നടത്തിയിരുന്നു. ജംഗൽമൽ പ്രദേശത്ത് മാവോയിസ്റ്റുകൾക്കൊപ്പം അക്രമം നടത്താനാണ് ബി​ജെപിയുടെ ശ്രമം. ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ട്. സംഘർഷം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ വിവരമുണ്ടെന്നും മമത പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ ബിജെപി തള്ളിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :