ഇംഗ്ലണ്ടിലെ തോല്‍‌വിക്ക് കാരണം ധവാന്‍ ?; കാരണങ്ങള്‍ നിരത്തി ഗവാസ്‌കര്‍ രംഗത്ത്

ഇംഗ്ലണ്ടിലെ തോല്‍‌വിക്ക് കാരണം ധവാന്‍ ?; കാരണങ്ങള്‍ നിരത്തി ഗവാസ്‌കര്‍ രംഗത്ത്

  Sunil gavaskar , shikhar dhawan , virat kohli , team india , cricket , ശിഖര്‍ ധവാന്‍ , സുനില്‍ ഗവാസ്‌ക്കര്‍ , ഇന്ത്യ ഇംഗ്ലണ്ട് ടെസ്‌റ്റ് , രഹാനെ
ലണ്ടന്‍| jibin| Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2018 (15:02 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്‌റ്റില്‍ തോല്‍‌വിക്ക് കാരണം ഓപ്പണര്‍മാരുടെ പരാജയമാണെന്ന വിലയിരുത്തല്‍ നിലനില്‍ക്കെ ശിഖര്‍ ധവാനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌ക്കര്‍.

ഏകദിനം കളിക്കുന്നതു പോലെ ടെസ്‌റ്റ് കളിക്കാനാണ് ധവാന്‍ ശ്രമിക്കുന്നത്. ടെസ്‌റ്റില്‍ സ്ലിപ്പിലും തേര്‍ഡ്മാനിലും ഫീല്‍‌ഡര്‍മാരുണ്ടാകും. ഏകദിന ശൈലിയില്‍ ബാറ്റ് വീശുമ്പോള്‍ ഈ ഫില്‍‌ഡര്‍മാര്‍ക്ക് ക്യാച്ച് ലഭിക്കും. ഏകദിനത്തില്‍ ഈ പൊസിഷനുകളില്‍ ഫീല്‍‌ഡര്‍മാരില്ലാത്തതാണ് മിക്കപ്പോഴും ഇന്ത്യന്‍ താരത്തെ തുണയ്‌ക്കുന്നതെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു.

സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റിംഗ് ശൈലി മാറ്റാന്‍ ധവാന്‍ ഒരിക്കലും തയ്യാറാകുന്നില്ല. അദ്ദേഹം ഏകദിന ശൈലിയില്‍ ടെസ്‌റ്റില്‍ ബാറ്റ് വീശുബോള്‍ വിക്കറ്റ് നഷ്‌ടമാകുകയും ചെയ്യും. വിദേശത്തേക്ക് പോകുമ്പോള്‍ നിലവിലെ ഇന്ത്യന്‍ താരങ്ങളാരും ഉപദേശം തേടി വരാറില്ല. രഹാന മാത്രമാണ് ഇക്കാര്യത്തില്‍ അപവാദമെന്നും ഗവാസ്‌കര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :