ബർമിങ്ങം|
jibin|
Last Modified തിങ്കള്‍, 6 ഓഗസ്റ്റ് 2018 (13:41 IST)
എത്ര നന്നായി കളിച്ചാലും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ പുറത്താക്കാനുള്ള ‘മരുന്ന്’ ഞങ്ങളുടെ കൈവശമുണ്ടെന്ന് ഇംഗ്ലണ്ട് പരിശീലകൻ ട്രവർ ബെയ്‌ലിസ്.
സഹതാരങ്ങളെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദത്തിലാക്കി പുറത്താക്കാന്‍ സാധിച്ചാല്‍ വിരാടും അതിവേഗം കൂടാരം കയറും. ഒപ്പമുള്ളവര്‍ ഔട്ടായാല്‍ അദ്ദേഹം സമ്മര്‍ദ്ദത്തിലാകും. ഇതോടെ ഇന്ത്യന്‍ ക്യാപ്‌റ്റന്റെ വിക്കറ്റെടുക്കാന്‍ സാധിക്കുമെന്നും ബെയ്‌ലിസ് പറഞ്ഞു.
വിരാട് കോഹ്‍ലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനല്ലെങ്കിൽ, അതിന് തൊട്ടടുത്തു തന്നെയാണെന്നും ബെയ്‌ലിസ് പറഞ്ഞു.
ഇന്ത്യന്‍ താരങ്ങള്‍ നേരിടുന്ന അതേ പ്രശ്‌നം ഞങ്ങളും നേരിടുന്നുണ്ട്. പൂര്‍ണ്ണമായും നിലയുറപ്പിക്കാനാവാത്ത ബാറ്റ്‌സ്‌മാന്മാര്‍ ടീമിലുണ്ട്. ഇതോടെ ജോ റൂട്ട്, ജോണി ബെയർസ്റ്റോ എന്നിവരിലേക്ക് കൂടുതല്‍ ഭാരം ഉണ്ടാകുന്നുവെന്നും ഇംഗ്ലീഷ് ടീം പരിശീലകന്‍ വ്യക്തമാക്കി.
ആദ്യ ടെസ്‌റ്റിലെ പിച്ച് ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നതില്‍ സംശയമില്ല. നാല് ഇന്നിംഗ്‌സുകളും പരിശോധിച്ചാല്‍ ഇത് മനസിലാകും. കോഹ്‌ലിക്ക് പോലും ആശ്വാസത്തോടെ ബാറ്റ് വീശാന്‍ കഴിഞ്ഞില്ലെന്നും
ബെയ്‍ലിസ് ചൂണ്ടിക്കാട്ടി.