സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്കു കൂറ്റൻ ലീഡ്

ലങ്കയ്ക്ക് വമ്പൻ ലീഡ്

Cricket, Sri Lanka Cricket Team, Zimbabwe Cricket Team ഹരാരെ, സിംബാബ്‌വെ, ടെസ്റ്റ്, ശ്രീലങ്ക, ദിമുത് കരുണരത്നെ
ഹരാരെ| സജിത്ത്| Last Modified ബുധന്‍, 2 നവം‌ബര്‍ 2016 (09:25 IST)
സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്കു കൂറ്റൻ ലീഡ്. ശ്രീലങ്കന്‍ താരം ദിമുത് കരുണരത്നെയുടെ സെഞ്ചുറിക്കരുത്തിലാണ് ലങ്ക ടെസ്റ്റിന്റെ നാലാംദിനം 411 റൺസിന്റെ ലീഡ് സ്വന്തമാക്കിയത്.
നാലാംദിനം വെളിച്ചക്കുറവുമൂലം കളി അവസാനിപ്പിക്കുമ്പോള്‍ ലങ്ക രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റിന് 247 റൺ‌സ് എന്ന നിലയിലാണ്.



നാല് വിക്കറ്റ് നഷ്ടത്തില്‍ 117 എന്ന നിലയിൽ പതറിയ സന്ദർശകരെ കരുണരത്നെ–ധനഞ്ജയ ഡിസിൽവ അഞ്ചാംവിക്കറ്റ് സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കരുണരത്നെ 110 റൺസെടുത്തപ്പോള്‍ ഡിസിൽവ 64 റൺസെടുത്തു. സിംബാബ്‌വെയുടെ അരങ്ങേറ്റക്കാരൻ കാൾ മുംബ രണ്ടാം ഇന്നിങ്സിൽ നാലു ലങ്കൻ വിക്കറ്റുകൾ സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :