ഐ സി സി ടെസ്റ്റ് റാങ്കിങ്: ഇന്ത്യയും അശ്വിനും ഒന്നാം സ്ഥാനം നിലനിർത്തി

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി

Cricket, Test Cricket, Indian Cricket Team  ദുബായ്, ടെസ്റ്റ് റാങ്കിങ്, ഇന്ത്യ, അശ്വിന്‍
സജിത്ത്| Last Modified ചൊവ്വ, 1 നവം‌ബര്‍ 2016 (10:18 IST)
ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി. 115 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 111 പോയിന്റുമായി പാക്കിസ്ഥാൻ രണ്ടാമതും 108 പോയിന്റുമായി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസീലൻഡ്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലദേശ്, സിംബാബ്‍വെ എന്നിങ്ങനെയാണ് പട്ടികയിലെ അടുത്ത സ്ഥാനങ്ങൾ.

ബോളർമാരിൽ ഇന്ത്യയുടെ രവിചന്ദ്ര അശ്വിൻ 900 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. 878 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ രണ്ടാമതും 853 പോയിന്റോടെ ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സൻ മൂന്നാമതുമാണ്. ഓൾ റൗണ്ടർമാരുടെ പട്ടികയിലും 451 പോയിന്റുമായി അശ്വിനാണ് ഒന്നാമത്. 292 പോയിന്റുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്താണ്

ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ പട്ടികയില്‍ 825 പോയിന്റുമായി ഇന്ത്യന്‍ താരം അജിങ്ക്യ രഹാന ആറാം സ്ഥാനത്തുണ്ട്. ചേതശ്വർ പൂജാര പതിനാലാം സ്ഥാനത്തും വിരാട് കോഹ്‍ലി പതിനാറാം സ്ഥാനത്തുമാണുള്ളത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ബാറ്റ്സ്മാൻമാരില്‍ ഒന്നാം സ്ഥാനത്തുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :