കടവുളെ.. റിസ്‌വാനെ.. ഇതെന്ത് ഇന്നിങ്ങ്സ്,?, ടി20യിൽ ടെസ്റ്റ് കളിക്കുന്നോ, തോൾവികൾക്ക് പിന്നാലെ പാക് നായകനെതിരെ വിമർശനം

Mohammed Rizwan
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2024 (13:39 IST)
Mohammed Rizwan
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ഡേവിഡ് മില്ലറുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവില്‍ 20 ഓവറില്‍ 183 റണ്‍സ് ദക്ഷിണാഫ്രിക്ക നേടിയപ്പോള്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ പാകിസ്ഥാന് സാധിച്ചുള്ളൂ. പാകിസ്ഥാന് വേണ്ടി 62 പന്തില്‍ 74 റണ്‍സുമായി നായകന്‍ മുഹമ്മദ് റിസ്വാന്‍ ടോപ് സ്‌കോററായെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. സൂപ്പര്‍ താരമായ ബാബര്‍ അസം നാല് പന്തുകള്‍ നേരിട്ട് പൂജ്യനായാണ് മടങ്ങിയത്.

മത്സരത്തില്‍ 10 ഓവറിലധികം ബാറ്റ് ചെയ്തിട്ടും പാകിസ്ഥാനെ വിജയത്തിലെത്തിക്കാന്‍ റിസ്വാന് സാധിച്ചില്ല. 60 പന്തുകളില്‍ ഒരുവിധം താരങ്ങളെല്ലാം ടി20യില്‍ സെഞ്ചുറിപ്രകടനങ്ങള്‍ നടത്തുമ്പോഴാണ് പാകിസ്ഥാന്റെ ഈ മെല്ലെപ്പോക്ക്. 10 ഓവര്‍ പിന്നിടുമ്പോള്‍ 3 വിക്കറ്റുകള്‍ മാത്രമാണ് പാകിസ്ഥാന് നഷ്ടമായിരുന്നതെന്നും ടെസ്റ്റ് ഇന്നിങ്ങ്‌സ് കളിക്കുന്നത് പകരം ടി20 ബാറ്റിംഗ് കാഴ്ചവെച്ചിരുന്നെങ്കില്‍ റിസ്വാന് പാകിസ്ഥാനെ വിജയിപ്പിക്കാമായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു.


നേരത്തെ 28 റണ്‍സിന് 3 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയിയെ നാലാമനായി ഇറങ്ങി 40 പന്തില്‍ 82 റണ്‍സുമായി തകര്‍ത്തടിച്ച ഡേവിഡ് മില്ലറുടെ പ്രകടനമാണ് രക്ഷിച്ചത്. ഏഴാമനായി ക്രീസിലെത്തിയ ലിന്‍ഡെ 24 പന്തില്‍ 48 റണ്‍സുമായി തിളങ്ങി. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും അബ്രാര്‍ അഹമ്മദും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അബ്ബാസ് അഫ്രീദി 2 വിക്കറ്റുകളെടുത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

അവൻ വരട്ടെ, സിക്സോ ഫോറോ അടിച്ച് വേണം അവനെ സ്വീകരിക്കാൻ, ...

അവൻ വരട്ടെ, സിക്സോ ഫോറോ അടിച്ച് വേണം അവനെ സ്വീകരിക്കാൻ, കോലിയോടും സാൾട്ടിനോടും ടിം ഡേവിഡ്
2022 മുതല്‍ കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ടിം ഡേവിഡിനെ ...

വാംഖഡെയിൽ ഇന്ന് മുംബൈ- ആർസിബി പോരാട്ടം, കഴിഞ്ഞതെല്ലാം ...

വാംഖഡെയിൽ ഇന്ന് മുംബൈ- ആർസിബി പോരാട്ടം, കഴിഞ്ഞതെല്ലാം മറന്നേക്കു, സിംഹക്കുട്ടി തിരിച്ചെത്തിയെന്ന് മുംബൈ, ലക്ഷ്യം വിജയം മാത്രം
ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് മുംബൈയെ രണ്ടിരട്ടി അപകടകാരികളാക്കും. ബുമ്രയ്‌ക്കൊപ്പം ...

തിരിച്ചുവരവെന്നാൽ ഇതാണ്. എലൈറ്റ് ക്ലബിൽ ജോയിൻ ചെയ്ത് സിറാജ്

തിരിച്ചുവരവെന്നാൽ ഇതാണ്. എലൈറ്റ് ക്ലബിൽ ജോയിൻ ചെയ്ത് സിറാജ്
ഹൈദരാബാദിനെതിരായ പ്രകടനം ഐപിഎല്ലിലെ സിറാജിന്റെ ഏറ്റവും മികച്ച പ്രകടനമാണ്. ആദ്യ ഓവറില്‍ ...

40 വയസിലും ഫയർ തന്നെ, 93മത്തെ മിനുറ്റിൽ രക്ഷകനായി ഛേത്രി, ...

40 വയസിലും ഫയർ തന്നെ, 93മത്തെ മിനുറ്റിൽ രക്ഷകനായി ഛേത്രി, ബെംഗളുരു എഫ് സി ISL ഫൈനലിൽ
മത്സരത്തില്‍ 2 ഗോള്‍ ലീഡ് നേടിയ ഗോവ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കൊണ്ടുപോകാന്‍ ...

Jasprit Bumrah: 'വന്നെടാ മക്കളേ ബുമ്ര'; കോലിയുടെ ടീമിനെ ...

Jasprit Bumrah: 'വന്നെടാ മക്കളേ ബുമ്ര'; കോലിയുടെ ടീമിനെ തോല്‍പ്പിക്കാന്‍ ഇന്നിറങ്ങും
ജസ്പ്രിത് ബുമ്ര തിരിച്ചെത്തുന്ന ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ്