Zimbabwe vs Pakistan, 3rd T20I: മൂന്നാം ട്വന്റി 20 യില്‍ പാക്കിസ്ഥാനെ രണ്ട് വിക്കറ്റിനു തോല്‍പ്പിച്ച് സിംബാബ്വെ

35 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റാണ് ആതിഥേയര്‍ക്ക് വിജയം ഒരുക്കിയത്

Zimbabwe vs pakistan
രേണുക വേണു| Last Modified വ്യാഴം, 5 ഡിസം‌ബര്‍ 2024 (21:22 IST)
Zimbabwe vs pakistan

Zimbabwe vs Pakistan, 3rd T20I: പാക്കിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 യില്‍ ആതിഥേയരായ സിംബാബ്വെയ്ക്ക് രണ്ട് വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഒരു പന്തും രണ്ട് വിക്കറ്റുകളും ശേഷിക്കെ സിംബാബ്വെ ജയം സ്വന്തമാക്കി.

35 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റാണ് ആതിഥേയര്‍ക്ക് വിജയം ഒരുക്കിയത്. നായകന്‍ സിക്കന്തര്‍ റാസ 19 റണ്‍സ് നേടി. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അബ്ബാസ് അഫ്രീദി, രണ്ട് വിക്കറ്റ് വീഴ്ത്തിയ ജഹന്‍ദാദ് ഖാന്‍ എന്നിവര്‍ പാക്കിസ്ഥാനു പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സിംബാബ്വെയ്ക്കായി മുസറബാനി രണ്ട് വിക്കറ്റ് വീഴ്ത്തി.

മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ ആദ്യ രണ്ടിലും ജയിച്ച പാക്കിസ്ഥാന്‍ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പരയും 2-1 ന് പാക്കിസ്ഥാന്‍ സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :