ഡിവില്ലിയേഴ്‌സിന് സെഞ്ചുറി: വിന്‍ഡീസ് പതറുന്നു

എബി ഡിവില്ലിയേഴ്സ് , വെസ്റ്റ് ഇന്‍ഡീസ് , ക്രിക്കറ്റ് ടെസ്റ്റ്
കേപ്ടൗൺ| jibin| Last Modified തിങ്കള്‍, 5 ജനുവരി 2015 (10:15 IST)
എബി ഡിവില്ലിയേഴ്സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ.

വെസ്റ്റിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 329 നെതിരെ ബാറ്റിംഗ് തുടര്‍ന്ന ദക്ഷിണാഫ്രിക്ക കരുതലോടെയാണ് തുടങ്ങിയത്. ഡിവില്ലിയേഴ്സ് (148) പൊരുതി നേടിയ സെഞ്ചുറിയായിരുന്നു ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മുന്നിട്ട് നിന്നത്. ഒടുവില്‍ 421 റൺസെ‌ടുത്താണ് ദക്ഷിണാഫ്രിക്ക ആൾ ഔട്ടാവുകയായിരുന്നു.

തുടർന്ന് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വെസ്റ്റിൻഡീസ് ഒടുവിൽ
റിപ്പോർട്ട് കിട്ടുമ്പോൾ 52/2 എന്ന നിലയിലാണ്. ഓപ്പണർമാരായ ബ്രാത്ത് വൈറ്റിന്റെയും (16) സ്മിത്തിന്റെയും (7) വിക്കറ്റുകൾ അവർക്ക് നഷ്ടമായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :