പെര്‍ത്ത്|
jibin|
Last Modified വ്യാഴം, 20 ഡിസംബര്‍ 2018 (13:26 IST)
പെര്‍ത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെയും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കുമെതിരെയും ആരോപണങ്ങള്‍ ശക്തമാക്കിയ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്കെതിരെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും സഹീര്‍ ഖാനും.
പെര്‍ത്തിലെ തോല്‍വിയേക്കുറിച്ച് ഓസീസ് മാധ്യമങ്ങള്‍ക്ക് ഏറെ പറയാനുണ്ട്. എന്നാല്‍, ഇനി രണ്ട് ടെസ്‌റ്റ് കൂടി അവശേഷിക്കുന്നുണ്ടെന്ന കാര്യം ഓര്‍മ്മയില്‍ വേണം. തിരിച്ചടിക്കാന്‍ ഈ ടെസ്റ്റുകള്‍ ധാരാളമാണെന്നും ദാദ തുറന്നടിച്ചു.
ഓസീസ് നായകന്‍ ടിം പെയ്‌നടക്കമുള്ളവരെ കടന്നാക്രമിച്ച കോഹ്‌ലിക്ക് ശക്തമായ പിന്തുണ നല്‍കുന്ന നിലപാടാണ് സഹീര്‍ സ്വീകരിച്ചത്. ഈ അക്രമണോത്സുകത തന്നെയാണ് വിരാടിന്റെ വിജയത്തിന്റെ കാതല്‍. വിമര്‍ശനങ്ങള്‍ കേട്ട് ശൈലി മാറ്റേണ്ട ആവശ്യമില്ല. ഓസ്ട്രേലിയയുമായുള്ള പരമ്പരകള്‍ എന്നും ഇങ്ങനെ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഡ്‌ലെയ്‌ഡില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിനു പിന്നാലെ പെര്‍ത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ഓസീസ് മാധ്യമങ്ങള്‍ കോഹ്‌ലിക്കെതിരെ തിരിഞ്ഞത്. വിരാടിനെ പരിഹസിക്കുന്ന നിലപാടാണ് എല്ലാവരും പിന്തുടര്‍ന്നത്.
മുന്‍ ഇന്ത്യന്‍ നായകന്മാരില്‍ നിന്ന് വിപരീതമായി അടിച്ചാല്‍ തിരിച്ചടിക്കുന്ന നിലപാട് സ്വീകരിക്കുന്ന കോഹ്‌ലിയെ ഗ്രൌണ്ടില്‍ മാനസികമായി തളര്‍ത്തുക അസാധ്യമാണെന്ന് ഉറപ്പുള്ളതിനാലാണ് മാധ്യമങ്ങള്‍ ക്യാപ്‌റ്റനെതിരെ ഒന്നിനു പുറകെ ഒന്നായി വാര്‍ത്തകള്‍ പുറത്തുവിടുന്നത്.