കട്ടക്കലിപ്പില്‍ കോഹ്‌ലി; അപഹാസ്യനായി പെയ്‌ന്‍ - വിരാടിനെതിരെ വിമര്‍ശനം ശക്തം

കട്ടക്കലിപ്പില്‍ കോഹ്‌ലി; അപഹാസ്യനായി പെയ്‌ന്‍ - വിരാടിനെതിരെ വിമര്‍ശനം ശക്തം

  mitchell johnson , virat kohli , team india , cricket , perth test , Tim Paine , ഓസ്‌ട്രേലിയ , വിരാട് കോഹ്‌ലി , പെര്‍ത്ത് , മിച്ചല്‍ ജോണ്‍സണ്‍ , ടിം പെയ്‌ന്‍
പെർത്ത്| jibin| Last Modified ബുധന്‍, 19 ഡിസം‌ബര്‍ 2018 (18:10 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിര്‍ണായകമായ രണ്ട് ടെസ്‌റ്റുകള്‍ കൂടി അവശേഷിക്കെ ഇരു ടീമുകളും തമ്മില്‍ ഗ്രൌണ്ടിന് അകത്തും പുറത്തും ഏറ്റുമുട്ടുമെന്ന് വ്യക്തം.

പെര്‍ത്ത് ടെസ്‌റ്റിലെ തോല്‍‌വിക്കു ശേഷം ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഓസീസ് നായകന് ടിം പെയ്‌ന് ഹസ്‌തദാനം നല്‍കിയ രീതിയാണ് വിവാദങ്ങളെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുന്നത്.

പെയ്നു ഹസ്തദാനം നൽകുന്ന അവസരത്തിൽ കോഹ്‌ലി കണ്ണിൽ നോക്കാൻ തയാറാകാതിരുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ബഹുമാനമില്ലാത്ത പെരുമാറ്റമാണ് വിരാടിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്നാണ് മുൻ ഓസീസ് താരം മിച്ചൽ ജോൺസൻ പറഞ്ഞത്.

കോഹ്‌ലി ഒരിക്കലും ഇങ്ങനെ പെരുമാറരുതായിരുന്നു. ടീമിന്റെ ക്യാപ്‌റ്റനും മികച്ച താരവുമായതിനാല്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിന്ന് അദ്ദേഹം എളുപ്പത്തില്‍ തലയൂരുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, പെയ്‌നിനെ കോഹ്‌ലി താല്‍ക്കാലിക ക്യാപ്‌റ്റനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ‘ഞാൻ ഈ ലോകത്തിലെ ഏറ്റവും മികച്ച താരവും, നിങ്ങൾ വെറും താൽക്കാലിക ക്യാപ്റ്റ’നാണെന്നും കോഹ്‌ലി പറഞ്ഞെന്നാണ് ആരോപണം. എന്നാല്‍, ഈ ആരോപണത്തെ ബിസിസിഐ തള്ളിക്കളഞ്ഞു.

ഒന്നിനു പുറകെ ഒന്നായി വിവാദങ്ങള്‍ തലപൊക്കിയ പശ്ചാത്തലത്തില്‍ അടുത്ത രണ്ടു ടെസ്‌റ്റുകളിലും വാക്‍പോര് ശക്തമാകുമെന്ന് ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :