ഇന്ത്യയുടെ തോല്‍‌വിക്ക് കാരണം ഈ യുവതാരം; ആഞ്ഞടിച്ച് ഗാംഗുലി

ഇന്ത്യയുടെ തോല്‍‌വിക്ക് കാരണം ഈ യുവതാരം; ആഞ്ഞടിച്ച് ഗാംഗുലി

  sourav ganguly , team india , crikcet , Rishabh pant , kohli , ഇന്ത്യ , ക്രിക്കറ്റ് , ഇന്ത്യന്‍ റ്റീം , സൗരവ് ഗാംഗുലി
ബ്രിസ്ബേന്‍| jibin| Last Modified വ്യാഴം, 22 നവം‌ബര്‍ 2018 (20:01 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20യിലെ പരാജയത്തിനു കാരണം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്താണെന്ന് മുന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലി.

മത്സരത്തിന്റെ നിര്‍ണായ ഘട്ടത്തില്‍ ദിനേഷ് കാര്‍ത്തിക്കിനൊപ്പം പന്ത് ക്രീസില്‍ ഉണ്ടായിരിക്കണമായിരുന്നു. അനാവശ്യ ഷോട്ട് കളിച്ചാണ് അവന്‍ പുറത്തായത്. പന്ത് ഔട്ടായ റിവേഴ്സ് സ്കൂപ്പ് ഷോട്ടിന് ഒരു വിലയുമില്ല. അത്തരം ഷോട്ടുകള്‍ അപകടം പിടിച്ചതാണെന്നും ഗാംഗുലി പറഞ്ഞു.

പുതിയ ഷോട്ടുകള്‍ കണ്ടെത്തി കളിക്കാന്‍ ശ്രമിക്കാതെ സ്ട്രെയിറ്റ് ബാറ്റുപയോഗിച്ച് കളിക്കാന്‍ പന്ത് ശ്രമിക്കണം. ഇക്കാര്യം ടീം മാനേജ്‌മെന്റ് താരത്തോടെ പറയണമെന്നും ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

പന്തിന്റെ പ്രഹരശേഷിയുപയോഗിച്ച് സ്ട്രെയിറ്റ് ബാറ്റുപയോഗിച്ച് കളിച്ചാല്‍ കൂടുതല്‍ ഫലപ്രദമാവും. പന്ത് ഫോം ഔട്ടാണെന്ന് കരുതുന്നില്ലെന്നും ഗാംഗുലി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :