അന്ന് കോലി, ഇന്ന് ശ്രേയസ് അയ്യര്‍; മറ്റൊരു ഇന്ത്യന്‍ താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം

രേണുക വേണു| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (09:04 IST)

2016 ല്‍ വിരാട് കോലി സ്വന്തമാക്കിയ സ്വപ്‌ന സമാനമായ റെക്കോര്‍ഡില്‍ സ്വന്തം പേര് കൂടി ചേര്‍ത്ത് ശ്രേയസ് അയ്യര്‍. ഒരു ട്വന്റി 20 പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടമാണ് ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. 2016 ല്‍ വിരാട് കോലിയും സമാന നേട്ടം സ്വന്തമാക്കിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. 28 പന്തില്‍ 57, 44 പന്തില്‍ 74, 45 പന്തില്‍ 73 എന്നിങ്ങനെയാണ് മൂന്ന് മത്സരങ്ങളില്‍ ശ്രേയസ് അയ്യരുടെ സ്‌കോര്‍. മൂന്ന് കളികളിലും ശ്രേയസ് അയ്യര്‍ നോട്ട്ഔട്ടാണ്.

2016 ല്‍ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്ന് കളികളിലാണ് തുടര്‍ച്ചയായി കോലി അര്‍ധ സെഞ്ചുറി നേടിയത്. 55 പന്തില്‍ പുറത്താകാതെ 90, 33 പന്തില്‍ പുറത്താകാതെ 59, 36 പന്തില്‍ 50 എന്നിവയായിരുന്നു കോലിയുടെ അന്നത്തെ സ്‌കോറുകള്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :