മെല്‍ബണ്‍|
jibin|
Last Modified ശനി, 9 ജനുവരി 2016 (16:53 IST)
മാധ്യമപ്രവര്‍ത്തകയെ മദ്യപിക്കാന്‍ ക്ഷണിച്ച് വിവാദത്തിലായ വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിനെതിരെ ഓസ്‌ട്രേലിയന്‍ ഓള്‍റൌണ്ടര്‍ ഷെയ്ന്‍ വാട്സണ്‍ രംഗത്ത്. ഗെയ്‌ലിനൊപ്പം നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തിന്റെ പെരുമാറ്റവും രീതിയും തനിക്ക് നല്ലതുപോലെ അറിയാം. അശ്ളീലം പറയുന്നത് അദ്ദേഹത്തിന്റെ രീതിയാണ്. ഇത്തരം കാര്യങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും ഓസീസ് താരം പറഞ്ഞു.
ക്രിക്കറ്റില്‍ തീര്‍ച്ചയായും പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഗെയ്‌ല്‍ അത് പാലിക്കാറില്ല. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്‌താവന അതിരുവിട്ടു. ഇത്തരം രീതികള്‍ വിന്‍ഡീസ് താരത്തെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിയിടാനെ സഹായിക്കുകയുള്ളുവെന്നും വാട്സണ്‍ പറഞ്ഞു.
ബിഗ് ബാഷ് ലീഗില്‍ ഹെബാര്‍ട്ട് ഹറികേയ്ന്‍സിനെതിരയുള്ള മത്സരത്തിനിടെയാണ് ഗെയ്ല്‍ മാധ്യമപ്രവര്‍ത്തകയായ
മെൽ മക്‌ലാഫ്‌ലിനെ മദ്യപിക്കാന്‍ ക്ഷണിച്ചത്. ഗെയ്ല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗിനെ പറ്റി മെല്‍ ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് വിവാദമായത്.
'നിങ്ങളുമായി ഒരു ഇന്റർവ്യൂ വേണമായിരുന്നു, അതിനാലാണ് ഇവിടെ വന്നത്. നിങ്ങളുടെ കണ്ണുകൾ ആദ്യമായി നേരിട്ട് കാണാൻ സാധിച്ചു, വളരെ നല്ലത്' എന്നിങ്ങനെ പറഞ്ഞ് തുടങ്ങിയ ഗെയ്‌ൽ ഈ മത്സരം ജയിച്ചശേഷം ഒരുമിച്ച് മദ്യപിക്കാമെന്നും, നാണിക്കേണ്ടെന്നും പറഞ്ഞു. സംസാരത്തിനിടെ മെല്‍ വിഷയം മാറ്റി പരുക്കുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ വേഗം ഉത്തരം നല്‍കിയ ശേഷം പഴയപടി സംസാരം തുടരുകയായിരുന്നു. ഇതോടെ ഗെയ്ലിനോട് നന്ദി പറഞ്ഞ് മെല്‍ മടങ്ങുകയായിരുന്നു.