അതികഠിനമെങ്കിലും ‘യോ യോ’ പുഷ്‌പം പോലെ മറികടന്ന് ഷമി; ടീം ഇന്ത്യക്ക് ആശ്വാസം

അതികഠിനമെങ്കിലും ‘യോ യോ’ പുഷ്‌പം പോലെ മറികടന്ന് ഷമി; ടീം ഇന്ത്യക്ക് ആശ്വാസം

   shami , yo yo test , team india , virat , kohli , india england test , ഇന്ത്യ , വിരാട് കോഹ്‌ലി , ധോണി , യോ യോ , മുഹമ്മദ് ഷമി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 10 ജൂലൈ 2018 (12:08 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് ആശ്വാസം പകരുന്ന വാര്‍ത്ത പുറത്ത്.

അതികഠിനമെന്ന് വിശേഷിക്കപ്പെടുന്ന യോ യോ ടെസ്റ്റ് പേസ് ബോളർ മുഹമ്മദ് ഷമി പാസായി. ഇതോടെ ഇംഗ്ലീഷ് പോരില്‍ അദ്ദേഹം കളിക്കുമെന്ന് ഉറപ്പായി.

അഞ്ചു ടെസ്‌റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലേക്ക് ഷമി എത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും. പേസും ബൌണ്‍സും ആവോളമുള്ള ഇംഗ്ലീഷ് പിച്ചുകളില്‍ അദ്ദേഹത്തിനു മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് മാനേജ്‌മെന്റ് ഉറച്ചു വിശ്വസിക്കുന്നത്.

യോ യോ ടെസ്‌റ്റില്‍ പരാജയപ്പെട്ടതാണ് അഫ്ഗാനിസ്ഥാനെതിരായ ടെസ്‌റ്റ് ടീമില്‍ ഷമിക്ക് ഇടം നേടാനാകാതെ പോയത്. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റി ടീമില്‍ ഷമി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്തമാസമാണ് - ഇംഗ്ലണ്ട് ടെസ്‌റ്റ് പരമ്പര ആരംഭിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :