അഭിറാം മനോഹർ|
Last Modified ചൊവ്വ, 8 ഡിസംബര്‍ 2020 (13:59 IST)
സ്വിച്ച് ഹിറ്റ് വിലക്കണമെന്നുള്ള ആവശ്യം ക്രിക്കറ്റ് ലോകത്തിനുള്ളിൽ നിന്ന് തന്നെ ഉയരുന്നതിനിടെ സ്വിച്ച് ഹിച്ചിന് പിന്തുണയുമായി മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.പുതിയകാല ബാറ്റ്സ്മാന്മാരിൽ നിന്ന് ഈ ഷോട്ട് എടുത്ത് കളയാനാകുമെന്ന് കരുതുന്നില്ലെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു.
അതുപോലൊരു ഷോട്ട് കളിക്കണമെങ്കിൽ ഒരുപാട് കരുത്ത്,ടൈമിങ്, ഫൂട്ട് വർക്ക് എന്നിവ ആവശ്യമുണ്ട്. പീറ്റേഴ്‌സൺ ആണ് ഈ ഷോട്ട് ആദ്യമായി നല്ലരീതിയിൽ നടപ്പിലാക്കിയത്. ഡേവിഡ് വാർണറുടെ പേരും ഇതിൽ എടുത്തുപറയേണ്ടതാണ്. ഗാംഗുലി പറഞ്ഞു. സ്വിച്ച് ഹിറ്റ് വിലക്കണമെന്ന് ഷെയ്‌ൻ വോൺ അടക്കമുള്ള താരങ്ങൾ ആവശ്യപ്പെടുന്നതിനിടെയാണ് ഗാംഗുലിയുടെ പരാമർശം.