കൃത്യമായ പദ്ധതിയുമായാണ് ഇറങ്ങിയത്, അത് നടപ്പിലാക്കുകയും ചെയ്തു: ധവാൻ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (12:30 IST)
ഏകദിന പരമ്പര നഷ്ടമായതിന്റെ നാണക്കേടുമായാണ് ടി20 പരമ്പരയ്ക്കായി ഇന്ത്യ ഇറങ്ങിയത് കാൻബറയിൽ നടന്ന ആദ്യ മത്സരത്തിൽ 11 റൺസിന് ഇന്ത്യ വിജയം പിടിച്ചു. സിഡ്നിയിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ അവസരത്തിനൊത്ത് ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ ആറ് വിക്കറ്റിന്റെ വിജയം നേടി പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓപ്പണണർമാരായ ശിഖർ ധവാനും കെഎൽ രാഹുലും മികച്ച തുടക്കം നൽകിയത് നിർണായകമായി. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി വലിയ റൺസ് പിറക്കാതിരുന്ന ധവാന്റെ ബാറ്റിൽനിന്നും അർധ സെഞ്ച്വറി പിറന്നു. ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ എന്തായിരുന്നു പദ്ധതി എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇപ്പോൾ ധവാൻ.


ആദ്യ ഓവറുകളിൽ തന്നെ ആക്രമിച്ച് കളിച്ച് ടീമിന് മികച്ച തുടക്കം നൽകുക എന്നതാരുന്നു പദ്ധതി എന്ന് പറയുന്നു. 'ആദ്യ ഓവറുകളില്‍ പിച്ചില്‍ പന്ത് എക്സ്ട്ര ബൗണ്‍സ് ചെയ്യുന്നുണ്ടായിരുന്നു. മികച്ച പിച്ച് തന്നെയായിരുന്നു സിഡ്നിയിലേത്. ആദ്യ ഓവറുകളില്‍ 8-9 റണ്‍സ് നേടാൻ മാത്രമേ സാധിച്ചൊള്ളു. എന്നാൽ സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് ഞങ്ങൾ കളിയ്ക്കാൻ തുടങ്ങിയതോടെ റൺസ് ഉയരാൻ തുടങ്ങി. പന്ത് സ്വിങ് ചെയ്താലും ഇല്ലെങ്കിലും തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിയ്ക്കുകയായിരുന്നു ലക്ഷ്യം. ക്രീസിൽ നിലയുറപ്പിച്ച ശേഷം ആ പദ്ധതി നടപ്പിലാക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മികച്ച രീതിയിൽ റണ്ണെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ആത്മവിശ്വസത്ഥിൽ ഒട്ടും കുറവുണ്ടായിരുന്നില്ല. എന്റെ കരുത്തിനെ കുറിച്ച് എനിയ്ക്ക് നന്നായി അറിയാം അതിനാൽ പോസിറ്റീവ് ആയി ഞാൻ എന്നോട് തന്നെ സംസാരിയ്ക്കാറുണ്ടായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ 195 റൺസ് പിന്തുടർന്ന് ജയിയ്ക്കുക എന്നത് മനോഹരമായ ഒരു കാരമാണ്. മികച്ച ഒരു അനുഭവമാണത്. കളിയിൽ ഓരോ താരവും അവരുടെ റോളുകൾ ഭംഗിയായി ചെയ്തു. ധവാൻ പറഞ്ഞു. 36 പന്തിൽനിന്നും രണ്ട് സിക്സറുകളും നാല് ഫോറുമടക്കം 52 റൺസാണ് ധവൻ ഇന്ത്യൻ സ്കോർബോർഡിൽ ചേർത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ബ്രസീൽ ടീമിൽ നെയ്മർ മടങ്ങിയെത്തുന്നു, അർജൻ്റീനയ്ക്കെതിരായ ...

ബ്രസീൽ ടീമിൽ നെയ്മർ മടങ്ങിയെത്തുന്നു, അർജൻ്റീനയ്ക്കെതിരായ മത്സരത്തിൽ കളിക്കും
സാന്റോസിലെത്തിയ ശേഷം ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കാന്‍ താരത്തിനായിരുന്നു. ഇതിനകം തന്നെ ...

ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ...

ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു
20 ഓവര്‍ മത്സരം പോലും നടത്താനാവാത്ത സാഹചര്യത്തിലാണ് കളി ഉപേക്ഷിക്കാന്‍ തീരുമാനമായത്. ...

ഐസിസി ടൂര്‍ണമെന്റെന്നാല്‍ ചെക്കന് ഭ്രാന്താണ്, വില്യംസണെ ...

ഐസിസി ടൂര്‍ണമെന്റെന്നാല്‍ ചെക്കന് ഭ്രാന്താണ്, വില്യംസണെ പോലും പിന്നിലാക്കി രചിന്‍ രവീന്ദ്ര
ഐസിസി ടൂര്‍ണമെന്റില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ന്യൂസിലന്‍ഡിനായി 4 സെഞ്ചുറികള്‍ ...

എല്ലാ കളിയും ഒരേ ഗ്രൗണ്ടില്‍, ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ...

എല്ലാ കളിയും ഒരേ ഗ്രൗണ്ടില്‍, ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കെ ഉണ്ടെന്ന് പാറ്റ് കമ്മിന്‍സ്
മറ്റുള്ള ടീമുകള്‍ക്കെല്ലാം വിവിധ ഗ്രൗണ്ടുകളിലാണ് മത്സരങ്ങളെല്ലാം കളിക്കേണ്ടത്. എന്നാല്‍ ...

അവരൊക്കെ കളിച്ചത് മതി, ഭയമില്ലാതെ കളിക്കാൻ കഴിയുന്ന ...

അവരൊക്കെ കളിച്ചത് മതി, ഭയമില്ലാതെ കളിക്കാൻ കഴിയുന്ന യുവതാരങ്ങൾ വരണം, പാകിസ്ഥാൻ ടീം ഉടച്ചുവാർക്കണമെന്ന് വസീം അക്രം
പാകിസ്ഥാന്‍ മുന്‍ നായകനായ വസീം അക്രമാണ് ഏറ്റവും ഒടുവില്‍ ടീമിന്റെ മോശം പ്രകടനത്തിനെതിരെ ...