യുവ താരങ്ങളില്‍ ഏറ്റവും കഴിവുള്ള താരമാണ് സഞ്ജു: വാട്‌സണ്‍

സഞ്ജു വി സാംസണ്‍ , രാഹുല്‍ ദ്രാവിഡ് , ഷെയ്‌ന്‍ വാട്‌സണ്‍
മുംബൈ| jibin| Last Modified തിങ്കള്‍, 18 മെയ് 2015 (11:44 IST)
മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണെയും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ്‌ താരം രാഹുല്‍ ദ്രാവിഡിനെയും പ്രശംസകൊണ്ട് മൂടി ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടറും രാജസ്‌ഥാന്‍ റോയല്‍സ് നായകനുമായ ഷെയ്‌ന്‍ വാട്‌സണ്‍ രംഗത്ത്. യുവ താരങ്ങളില്‍ ഏറ്റവും കഴിവുള്ള താരമാണ് സഞ്ജു. പുതിയ കളിക്കാര്‍ ദ്രാവിഡിന്റെ വിനയവും ലാളിത്യവും കണ്ടു പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കളിക്കാരെ ഒരിക്കലും സമ്മര്‍ദ്ദത്തില്‍ അടിമപ്പെടുത്താത്ത ദ്രാവിഡ് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ മികവ് കാട്ടാറുണ്ട്. പുതിയ താരങ്ങളെ പ്രോത്സാഹിപ്പിച്ച് അവരില്‍ നിന്ന് മികച്ച റിസള്‍ട്ട്‌ ഉണ്ടാക്കുന്നതില്‍ അദ്ദേഹത്തിന് സാധിക്കുന്നു. ദ്രാവിഡിന്റെ വിനയവും പുതിയ താരങ്ങളോട്‌ അദ്ദേഹം പ്രകടിപ്പിക്കുന്ന താത്‌പര്യവും വളര്‍ന്നു വരുന്ന ക്രിക്കറ്റ്‌ താരങ്ങള്‍ കണ്ടു പഠിക്കേണ്ടതാണെന്നും വാട്‌സണ്‍ പറഞ്ഞു.

ക്രിക്കറ്റ്‌ താരം എന്ന നിലയിലും വ്യക്‌തി എന്ന നിലയിലും അജിന്‍ക്യാ രഹാനെ വളരുകയാണ്‌. യുവ താരങ്ങളില്‍ ഏറ്റവും കഴിവുള്ളയാളാണ്‌ സഞ്ചുവെന്നും വാട്‌സണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയ ശേഷമായിരുന്നു ദ്രാവിഡിന്റെ സ്വഭാവ ഗുണങ്ങളെക്കുറിച്ച്‌ വാട്‌സന്‍ വാചാലനായത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :