സഞ്ജുവിന് ഇരട്ടസെഞ്ചുറി; കേരളത്തിന് കൂറ്റന്‍ സ്കോര്‍

Last Modified ശനി, 31 ജനുവരി 2015 (10:48 IST)
സര്‍വീസസിതിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് കൂറ്റന്‍ സ്കോര്‍. ഇരട്ട സെഞ്ചുറി നേടിയ സഞ്ജു വി. സാംസന്റെ തകര്‍പ്പന്‍ പ്രകടനമാണ് വമ്പന്‍ സ്കോര്‍ കണ്ടെത്താന്‍ കേരളത്തെ സഹായിച്ചത്. 264 പന്തില്‍ നിന്ന്
27 ഫോറുകളും നാലു സിക്സറുകളുമായി 207 റണ്‍സാണ് സഞ്ജു നേടിയത്. ആദ്യ ഇന്നിംഗ്സില്‍
483 റണ്‍സെടുത്തിട്ടുണ്ട്. രണ്ടാം ദിനമായ ഇന്നലെ നാലിന് 273 റണ്‍സ് എന്ന നിലയിലാണ് കേരളം ബാറ്റിംഗ് തുടര്‍ന്നത്.


മറുപടി ബാറ്റിംഗിനിറങ്ങിയ സര്‍വീസസ്
മൂന്നിന് 85 എന്ന നിലയിലാണ്. ആദ്യ 10 റണ്‍സ് എടുക്കുന്നതിനിടെ തന്നെ രണ്ട് വിക്കറ്റുകളാണ് സര്‍വീസസിന് നഷ്ടമായത്.
ക്യാപ്റ്റന്‍ രജത് പലിവാല്‍ 45ഉം യശ്പാല്‍ സിംഗ് 10ഉം റണ്‍സ് നേടി ക്രീസിലുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :