ഒറ്റക്ക് വഴി വെട്ടിവന്നവൻ: കളം നിറഞ്ഞ് കളിച്ച് സഞ്ജു, പൊളിച്ചെഴുതിയത് 6 റെക്കോർഡുകൾ

നിഹാരിക കെ എസ്| Last Modified ഞായര്‍, 13 ഒക്‌ടോബര്‍ 2024 (09:10 IST)
ഫോമിൽ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസണെ തടയാൻ മറ്റൊന്നിനും കഴിയില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായി ഇന്നലെ ക്രീസിൽ കണ്ടത്. ശൈലിയിൽ ക്രീസിൽ എത്തിയ സഞ്ജുവിന്റെ ബാറ്റ് ശബ്ദിച്ചപ്പോൾ തിരുത്തപ്പെട്ടത് നിരവധി റെക്കോർഡുകളാണ്. ബംഗ്ളാദേശിനെ അടിമുടി വിറപ്പിച്ച സഞ്ജു കളം വിട്ടിറങ്ങുമ്പോൾ ഇന്ത്യ നിരവധി റെക്കോർഡുകൾ തിരുത്തി കുറിച്ചിരുന്നു. ആദ്യ ഏകദിനത്തിൽ 29 റൺസ് നേടി പുറത്താകുന്നു. രണ്ടാം മത്സരത്തിൽ വെറും 10 റൺ നേടി മടങ്ങുന്നു. ടീമിൽ നിന്ന് പുറത്താക്കാനുള്ള മുറവിളികൾക്ക് ഇടയിലാണ് തന്റെ ശൈലി മാറ്റാതെ തന്നെ അദ്ദേഹം കന്നി സെഞ്ച്വറി നേടിയത്.

തിരുത്തിയെഴുതപ്പെട്ട റെക്കോർഡുകൾ ഇതൊക്കെ:

* രാജ്യാന്തര കരിയറിലെ സഞ്ജുവിന്റെ ആദ്യ ടി20 സെഞ്ചുറിയാണിത്.

* ടി20 ചരിത്രത്തില്‍ ബംഗ്ലദേശിനെതിരായി ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യത്തെ വ്യക്തിഗത സ്‌കോർ ആണിത്.

* ഇന്ത്യയ്ക്ക് വേണ്ടി ടി20യില്‍ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ‍ഞ്ജുവിന് സ്വന്തം.

* ബംഗ്ലദേശിനെതിരായ അതിവേഗ അര്‍ധ സെഞ്ചുറി എന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി.

* രാജ്യാന്തര ടി20 ചരിത്രത്തിലെ തന്നെ വേഗതയേറിയ മൂന്നാമത്തെ സെഞ്ചുറിയാണ് സഞ്ജു നേടിയത്.

* രാജ്യാന്തര ടി20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഇന്ത്യ ഇന്നലെ കാഴ്ചവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :