നിഹാരിക കെ എസ്|
Last Modified ഞായര്‍, 13 ഒക്‌ടോബര്‍ 2024 (08:48 IST)
ശനിയാഴ്ച വൈകുന്നേരമാണ് മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി. അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ദിഖി ബാന്ദ്രയിലെ ഓഫീസിൽവെച്ച് കൊല്ലപ്പെടുന്നത്. മുഖംമൂടി ധരിച്ച മൂന്ന് പേർ അദ്ദേഹത്തെ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. രാഷ്ട്രീയക്കാരെ കൂടാതെ, സിനിമാക്കാരുമായും ഇദ്ദേഹം നല്ല ആത്മബന്ധം സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖ് കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വൻ ഇഫ്താർ പാർട്ടികളിൽ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നു. സൽമാനുമായി ബന്ധമുള്ള ആളാണ് സാബാ സിദിഖ്. സ്വാഭാവികമായും സൽമാന് നേരെയുണ്ടായ വധശ്രമവുമായി ഈ കേസിനുള്ള ബന്ധങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
ബാന്ദ്ര ഈസ്റ്റിലെ നിർമൽ നഗറിലെ സീഷൻ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് പേർ ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. നഗരത്തിൽ ദസറ ആഘോഷങ്ങൾക്കിടയിലാണ് കൊലപാതകമുണ്ടായത്. ഈ വർഷം അവസാനം മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പും നടക്കാനിരിക്കെടയുണ്ടായ ഈ രാഷ്ട്രീയ പ്രമുഖന്റെ കൊലപാതകം.