എളുപ്പത്തിൽ അർധസെഞ്ചുറി നേടാമായിരുന്നു, എന്നാൽ ടീം ആവശ്യപ്പെട്ടത് പോലെയാണ് സഞ്ജു കളിച്ചത്, പിന്തുണയുമായി കോച്ച്

Sanju Samson, Indian Team
Sanju Samson, Indian Team
അഭിറാം മനോഹർ| Last Modified ശനി, 12 ഒക്‌ടോബര്‍ 2024 (09:08 IST)
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. രണ്ടാം മത്സരത്തില്‍ നിറം മങ്ങിയ സഞ്ജുവിനെ മൂന്നാം മത്സരത്തിലെ പ്ലേയിംഗ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായ റയാന്‍ ടെന്‍ ഡോഷേറ്റ് രംഗത്തെത്തിയതോടെയാണ് മൂന്നാം മത്സരത്തിലും സഞ്ജു കളിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞത്.


ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തില്‍ 7 പന്തുകളില്‍ നിന്ന് 10 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. അനാവശ്യ ഷോട്ടിന് ശ്രമിച്ചായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍. ആദ്യ മത്സരത്തില്‍ സഞ്ജുവിന് എളുപ്പത്തില്‍ അര്‍ധസെഞ്ചുറി നേടാമായിരുന്നിട്ടും തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടാനാണ് സഞ്ജു ശ്രമിച്ചത്. ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് പോലെയാണ് സഞ്ജു കളിച്ചത്. എത്രത്തോളം താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കാമോ അതിനായാണ് ശ്രമിക്കുന്നത്. സഞ്ജുവിന് ഇനിയും അവസരം നല്‍കും. പക്ഷേ പകരക്കാര്‍ ടീമില്‍ ഏറെയുണ്ട്. പരമ്പര നേടുക, കുറച്ച് പുതുമുഖങ്ങള്‍ക്ക് കൂടി അവസരങ്ങള്‍ നല്‍കുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്നും ടെന്‍ ഡോഷേറ്റ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :