സംഗക്കാരയും, ജയവര്‍ധനയും വിരമിച്ചു

സിഡ്നി| vishnu| Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (18:38 IST)
ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ ശ്രീലങ്കന്‍ ടീമിന്റെ രണ്ട് കരുത്തുറ്റ താരങ്ങള്‍ ഏകദിന ക്രിക്കറ്റിനോട് വിടപറയുകയാണ്. മഹേള ജയവര്‍ധനയും, കുമാര്‍ സംഗക്കാരയും. എന്നാല്‍ ജയവര്‍ധനെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് പൂര്‍ണമായും വിടവാങ്ങുകയാണ്. സംഗക്കാരയാകട്ടെ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പാഡ് വീണ്ടും അണിയും.

1998 ജനുവരി 24ന് സിംബാബ്‌വേയ്ക്കെതിരയായിരുന്നു മഹേല ജയവര്‍ധന ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്. 448 ഏകദിനങ്ങളില്‍ നിന്ന് 12,650 റണ്‍സാണ് മഹേലയുടെ സന്പാദ്യം. 19 സെഞ്ച്വറികളും 77 അര്‍ദ്ധ സെഞ്ച്വറികളും മഹേലയുടെ പേരിലുണ്ട്. 2000 ജൂലായ് അഞ്ചിന് പാകിസ്ഥാനെതിരെയാണ് സംഗക്കാര ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്. 404 ഏകദിനങ്ങളില്‍ നിന്നായി 14,234 റണ്‍സാണ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്റെ സന്പാദ്യം. 25 സെഞ്ച്വറികളും 93 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

ഈ ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍നിന്നായി 541 റണ്‍സാണ് സംഗക്കാരയുടെ സന്പാദ്യം. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സംഗയാണ്. ലോകകപ്പില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാമത്തെ ബാറ്റ്‌സ്‌മാനും സംഗക്കാരയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :