ബംഗ്ലാദേശ് വഴിമുടക്കുമോ; കടുവക്കൂട്ടില്‍ കല്ലെറിയാന്‍ ഇന്ത്യ

 ബംഗ്ലാദേശ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് , 2015 ക്രിക്കറ്റ്
മെല്‍‌ബണ്‍| jibin| Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (15:47 IST)
ശക്തരായ ടീമുകളെ തോല്‍പ്പിച്ച് അവരുടെ ലോകകപ്പ് മോഹങ്ങള്‍ തടയുന്നതിന് ശേഷിയുള്ള ടീമാണ് ബംഗ്ലാദേശ്. ഈ കാര്യത്തില്‍ ഇന്ത്യക്ക് ഒരു സംശയവും ഇല്ല. 2007ലെ തോല്‍‌വി ഇന്ത്യന്‍ ടീം ഒരിക്കലും മറക്കില്ലെന്ന് വ്യക്തമാണ്.

ആദ്യ റൌണ്ട് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍‌വിയുമായിട്ടാണ് (ഒരു മത്സരം മഴ മുടക്കിയിരുന്നു) ബംഗ്ലാദേശ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് എത്തുന്നത്. ലോകകപ്പ് പ്രതീക്ഷകളുമായെത്തിയ ഇംഗ്ലണ്ടിനെ നിര്‍ണായക മത്സരത്തില്‍
തകര്‍ത്താണ് കടുവകള്‍ ക്വാർട്ടറില്‍ എത്തിയത്. രണ്ടൊ മൂന്നോ മികച്ച ബാറ്റ്‌സ്‌മാന്മാരുടെ കരുത്താണ് അവര്‍ക്ക് മുതല്‍ കൂട്ടാവുന്നത്.

ബംഗ്ലാദേശിന്റെ ശക്തി:-

ശക്തമായ പേസ് ബോളിംഗും മികച്ച ബാറ്റിംഗ് നിരയുമാണ് അവരുടെ ശക്തി. മഹ്‌മുദുള്ള, തമീം ഇഖ്‌ബാല്‍, മുഷ്‌ഫിഖര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ സാന്നിധ്യമാണ് എടുത്തു പറയേണ്ടത്. ആറ് കളികളില്‍ നിന്നായി മഹ്‌മുദുള്ള ഇതിനകം തന്നെ 344 റണ്‍സ് നേടുകയും ചെയ്തു. അത്രയും കളികളില്‍ നിന്നായി മുഷ്‌ഫിഖര്‍ റഹീം 271 റണ്‍സും സ്വന്തമാക്കി. ബോളിംഗില്‍ ഷാക്കിബ് അല്‍ ഹസനും റൂബൈല്‍ ഹൊസൈനും 7 വിക്കറ്റ് വീതം നേടി. മുപ്പത്തിയൊന്നുകാരനായ മഷ്‌റഫെ മൊര്‍ത്താസയുടെ മീഡിയം പേസും അവസരത്തിനൊത്ത് ഉയരുന്ന ബാറ്റിംഗും കടുവകളുടെ ശക്തിയാണ്. അവസാന ഓവറുകളില്‍ മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ഷാക്കിബ് അല്‍ ഹസന്റെ സാന്നിധ്യവും അവര്‍ക്ക് നേട്ടമാണ്.

ബംഗ്ലാദേശിന്റെ വീക്ക്നെസ്: -

തുടക്കത്തില്‍ തിരിച്ചടി നേരിട്ടാല്‍ തിരികെ വരാനുള്ള ശേഷിയില്ലാത്തതാണ് മറ്റൊരു തിരിച്ചടി. ആദ്യം വിക്കറ്റ് നിലം പൊത്തിയാന്‍ ടീം കൂട്ടമായി തകരുന്നത് പതിവ് കാഴ്‌ചയാണ്. ഷാക്കിബ് അല്‍ ഹസന്‍ മികച്ച ഇന്നിംഗ്‌സ് കളിക്കാത്തതും അദ്ദേഹം വിക്കറ്റ് നേടാത്തതും അവരെ ടെന്‍ഷനടിപ്പിക്കും. മഹ്‌മുദുള്ളയും മുഷ്‌ഫിഖര്‍ റഹീമും പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കാന്‍ ടീമില്‍ ആരുമില്ലാത്തത് കടുവകള്‍ക്ക് തിരിച്ചടിയാണ്. ഫീല്‍ഡിംഗില്‍ മികച്ച നിലവാരം കാത്ത് സൂക്ഷിക്കാന്‍ കഴിയാത്തതും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പിഴവ് വരുത്തുന്നതും അവരുടെ പതിവ്
രീതിയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :