അനുഷ്‌ക എവിടെയെന്ന് ആരാധകര്‍ ?; സ്‌നേഹം തോന്നിത്തുടങ്ങിയെന്ന് കോഹ്‌ലിയോട് സയാമി

ന്യൂഡല്‍ഹി, തിങ്കള്‍, 6 നവം‌ബര്‍ 2017 (14:39 IST)

 Saiyami Kher , Virat Kohli , team india , kohli birthday , Anushka sharma , അനുഷ്‌ക ശര്‍മ , വിരാട് കോഹ്‌ലി , ബോളിവുഡ് , സയാമി ഖേര്‍ , കോഹ്‌ലി , സോഷ്യല്‍ മീഡിയ


ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നായിക അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. വിരാടിന്റെ 29മത് ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയകളില്‍ സജീവമായത്.

സൂപ്പര്‍ താരങ്ങള്‍ പോലും കോഹ്‌ലിക്ക് ആശംസ നേര്‍ന്നപ്പോള്‍ അനുഷ്‌ക മാത്രം സമൂഹമാധ്യമങ്ങളില്‍ ഒരു ഇടപെടലും നടത്താതിരുന്നത് ചര്‍ച്ചാവിഷയമായിരുന്നു.

അതേസമയം, കോഹ്‌ലി ആരാധകരെ സന്തോഷിപ്പിക്കുന്ന ട്വീറ്റുമായി ബോളിവുഡ് നടി സയാമി ഖേര്‍ രംഗത്ത് എത്തിയത് എല്ലാവരെയും ഒരുപോലെ അതിശയിപ്പിച്ചു. സയാമിയുടെ ട്വീറ്റിലെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

“ സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചതോടെ എനിക്ക് കളിയോടുള്ള താല്‍പ്പര്യം ഇല്ലാതായി. എന്നാല്‍, അദ്ദേഹത്തിന്റെ സെഞ്ചുറികള്‍ പിന്തുടരാന്‍ കോഹ്‌ലി എത്തിയതോടെ വീണ്ടും ക്രിക്കറ്റിനെ ഞാന്‍ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു ” - എന്നായിരുന്നു സയാമിയുടെ രസകരമായ ട്വീറ്റ്.

അനുഷ്‌ക മാത്രം കോഹ്‌ലിക്ക് ആശംസ നേരാതിരുന്നത് ആരാധകര്‍ക്കിടെയില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, അനുഷ്‌ക വിരാടിനെ ഫോണില്‍ വിളിച്ച് ആശംസ നേര്‍ന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ട്വന്റി 20 ക്രിക്കറ്റിൽ ധോണിയൊരു അധികപ്പറ്റ്; രൂക്ഷവിമര്‍ശനവുമായി മുന്‍ ഇ​ന്ത്യ​ൻ താ​രം

ന്യൂ​സി​ല​ൻ​ഡി​നെ​തിരെ നടന്ന ര​ണ്ടാം ട്വ​ന്‍റി 20യി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ ...

news

വീരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണം!

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വീരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണം. ന്യൂസിലെൻഡിനെതിരായ ...

news

ട്വിന്റി 20 ക്രിക്കറ്റ്; കിവീസിനു മുന്നിൽ അടിപതറി ഇന്ത്യ, കോഹ്‌ലി പടയ്ക്ക് 40 റൺസ് തോ‌ൽവി

ന്യൂസിലെൻഡിനെതിരായ രണ്ടാം ട്വിന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയമായ തോൽവി. ...

news

‘അന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു, ക്യാമറയില്‍ പെടാതിരിക്കാന്‍ നിലത്തേക്ക് മാത്രം നോക്കി’; വെളിപ്പെടുത്തലുമായി ധോണി

ആ സമയം എനിക്ക് വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. നിയന്ത്രണം വിട്ട ഞാന്‍ ...

Widgets Magazine