സയിദ് അജ്മലിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

 സയിദ് അജ്മല്‍ , ഐസിസി , സസ്പെന്‍ഡ് , പാകിസ്ഥാന്‍
ദുബായ്| jibin| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (15:06 IST)
പാകിസ്ഥാന്‍ സ്‌പിന്‍ ബൌളറും ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരനുമായ സയിദ് അജ്മലിനെ ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ക്രിക്കറ്റില്‍ അനുവാദമില്ലാത്ത രീതിയാലാണ് അദ്ദേഹം ബൌള്‍ ചെയ്യുന്നതെന്നായിരുന്നു ഐസിസി വിലക്കിന് കാരണമായി പറഞ്ഞത്.

ശ്രീലങ്കയ്ക്കെതിരെ ഗല്ലില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അജ്മല്‍ അഞ്ച് വിക്കറ്റെടുത്ത് മികവ് പ്രകിടിപ്പിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ അജ്മലിന്റെ ബൌളിംഗില്‍ സംശയം തോന്നിയ അമ്പയര്‍മാര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള പരിശേധനയിലാണ് പാക് താരം കുടുങ്ങിയത്.

ബ്രിസ്ബെയ്നിലെ ദേശീയ ക്രിക്കറ്റ് സെന്‍ററില്‍ നടന്ന വിശദമായ പരിശോധനക്കു ശേഷമാണ് ഐസിസി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. നേരത്തെ 2009ലും ഇതേ കാരണത്തില്‍ അജ്മല്‍ കുടുങ്ങിയിരുന്നു. ബൌളിംഗ് ആക്ഷനില്‍ മാറ്റം വരുത്തി ഐസിസി അനുവധിക്കുന്ന രീതിയില്‍ പന്തെറിഞ്ഞാല്‍ അജ്മലിന് വിശധമായ പരിശേധനയ്ക്കു ശേഷം വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചു വരാം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :