ലോകക്രിക്കറ്റില്‍ ധോണിക്കൊപ്പം നില്‍ക്കാന്‍ ആരുമില്ല: സച്ചിന്‍

 മഹേന്ദ്ര സിംഗ് ധോണി , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , ലോകകപ്പ് ക്രിക്കറ്റ്
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 13 ഫെബ്രുവരി 2015 (14:12 IST)
ശനിയാഴ്‌ച ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സാധ്യത നിര്‍ണയിക്കുന്നത് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയായിരിക്കുമെന്ന് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. നേതൃപാടവത്തില്‍ ധോണിക്കൊപ്പം നില്‍ക്കാന്‍ ലോകക്രിക്കറ്റില്‍ അധികമാരുമില്ലെന്നും സച്ചിന്‍ പറഞ്ഞു.

ധോണിയുടെ പ്രകടനം ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാകും. കൂടാതെ വിരാട് കോ‌ഹ്‌ലിയുടെ പ്രകടനവും കളിയുടെ ഗതി മാറ്റിമറിക്കാന്‍ കഴിയുന്നതാണെന്നും സച്ചിന്‍ പറഞ്ഞു. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസലന്‍ഡ് എന്നീ ടീമുകളാണ് സെമിയിലെത്താന്‍ ഏറ്റവും സാധ്യതയുള്ളതെന്നും. ഇതില്‍ കൂടുതല്‍ സാധ്യത ഇന്ത്യക്കാണെന്നും. ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ തോല്‍‌വി രുചിക്കേണ്ടി വന്നെങ്കിലും ധോണിപ്പടയെ എഴുതിത്തള്ളാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും പിച്ചുകളില്‍ മികച്ച പ്രകടനം നടത്താന്‍ പറ്റുന്ന താരമാണ് ശിഖര്‍ ധാവാനെന്നും. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിക്ക് അനുയോജ്യമായ സാഹചര്യമാണ് ലോകകപ്പ് നടക്കുന്ന വേദികളില്‍ കാണാന്‍ കഴിയുന്നതെന്നും സച്ചിന്‍ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :