മഹേന്ദ്ര സിംഗ് ധോണി അച്‌ഛനായി

ന്യൂഡല്‍ഹി| Joys Joy| Last Modified ശനി, 7 ഫെബ്രുവരി 2015 (11:23 IST)
ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി അച്‌ഛനായി. തനിക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന കാര്യം ധോണി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഡല്‍ഹി ഗുഡ്‌ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ധോണി അറിയിച്ചു. കുഞ്ഞിന് 3.7 കിലോഗ്രാം ഭാരമുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, കുഞ്ഞ് ഉണ്ടായ സന്തോഷം പങ്കുവെയ്ക്കാന്‍ കുടുംബവുമായി ദിവസങ്ങള്‍ ചെലവിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലോകകപ്പാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനമെന്നും ധോണി അറിയിച്ചു. രാജ്യത്തിനായി ലോകകപ്പ് നിലനിര്‍ത്തുക എന്ന വലിയ ചുമതലക്കിടെ വ്യക്തിഗത താത്പര്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് ധോണിയുടെ നിലപാട്.

എല്ലാ വിദേശപര്യടനങ്ങളിലും ധോണിയെ അനുഗമിക്കുന്ന ഭാര്യ സാക്ഷി ഏതായാലും ഇത്തവണ ധോണിക്ക് ഒപ്പമുണ്ടാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :