രോഹിത് ശര്‍മ്മയുടെ വീടിന്റെ വില മുപ്പത് കോടി

രോഹിത് ശര്‍മ്മ , ഇന്ത്യന്‍ ക്രിക്കറ്റ് , ടീം ഇന്ത്യ
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (10:11 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ വീട് വാങ്ങുകയാണ്. വീടെന്ന് മാത്രം പറഞ്ഞ് തള്ളിക്കളയാന്‍ പറ്റില്ല കാരണം എല്ലാവിധ ആധൂനിക സൌകര്യങ്ങളുമുള്ള മാളികയാണ് രോഹിത് വാങ്ങുന്നത്. മുപ്പത് കോടിയാണ് ഈ സുന്ദരന്‍ വീടിന് വിലയിട്ടിരിക്കുന്നത്. അഹൂജ കമ്പനിയാണ് പൊന്നിന്‍ വിലയുള്ള വീട് ഇന്ത്യന്‍ താരത്തിനായി നിര്‍മിക്കുന്നത്.

മുപ്പതു കോടിയോ എന്നു കേട്ട് കണ്ണുതള്ളാന്‍ കഴിയില്ല, കാരണം ധനാഡ്യന്‍മാര്‍ മാത്രം കഴിയുന്ന മുംബൈയിലെ വര്‍ളിയില്‍
അറബിക്കടലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന 53 നിലകളുള്ള അഹൂജ ടവറിലാണു രോഹിത് പുതുതായി വാങ്ങിയ ഫ്ളാറ്റ്. ഈ കാരണത്താല്‍ തന്നെ 30 കോടിയെന്നത് വലിയ വിലയൊന്നുമല്ല എന്നാണ് താരം പറയുന്നത്. അറബിക്കടലിനോടു കിന്നാരം പറഞ്ഞിരിക്കാനായി ഒരുക്കുന്ന ഫ്ളാറ്റ് അഹൂജ കമ്പനിക്കാര്‍ തന്നെയാണു പണിത് നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :