ബിസിസിഐയുടെ ടെസ്റ്റ് പ്ലാനുകളിൽ രോഹിത്തില്ല, കോലിയുടെയും സമയമെടുത്തു, സെലക്ടർമാരുടെ സംഘം ഉടനെ താരത്തെ കാണുമെന്ന് റിപ്പോർട്ട്

rohit sharma
അഭിറാം മനോഹർ| Last Modified വെള്ളി, 3 ജനുവരി 2025 (19:58 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാവി പദ്ധതികളില്‍ സീനിയര്‍ താരമായ രോഹിത് ശര്‍മയില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ പോലും ജസ്പ്രീത് ബുമ്ര തന്നെയാകും ടെസ്റ്റ് ടീമിനെ നയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സിഡ്‌നി ടെസ്റ്റിന് പിന്നാലെ രോഹിത് ശര്‍മ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ സാധ്യതയേറി.

അതേസമയം പരമ്പരയില്‍ ഇനിയും താളം കണ്ടെത്താന്‍ സാധിക്കാത്ത സൂപ്പര്‍ താരം വിരാട് കോലിയുമായി ടീം സെലക്ടര്‍മാര്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. കോലിയുടെ ഭാവിയെ പറ്റി തന്നെയാകും ബിസിസിഐ വൃത്തങ്ങള്‍ ചര്‍ച്ച നടത്തുക. അതേസമയം കോലിയുടെ സമകാലീകനാണെങ്കിലും രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമില്‍ തുടരും. ഇന്ന് മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിത്തിന്റെ അഭാവത്തെ പറ്റിയുള്ള ചോദ്യത്തിന് രോഹിത്തിന്റേത് ഇമോഷണല്‍ തീരുമാനമാണെന്നും മാനേജ്‌മെന്റാണ് തീരുമാനമെടുത്തതെന്നും റിഷഭ് പന്ത് വ്യക്തമാക്കിയിരുന്നു. ഇത് രോഹിത്തിന്റെ വിടവാങ്ങലിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. പരമ്പരയില്‍ 10.93 റണ്‍സ് ശരാശരിയില്‍ 31 റണ്‍സ് മാത്രമായിരുന്നു രോഹിത് നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :